city-gold-ad-for-blogger

ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ഐ.എന്‍.എല്‍ ജന്മദിന സമ്മേളനം നടത്തി

കുവൈത്ത്: ഐ.എം.സി.സി കുവൈത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐ.എന്‍.എല്ലിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചു ജന്മദിന സമ്മേളനം സംഘടിപ്പിച്ചു. ഐ. എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ. പി അബുല്‍ വാഹാബ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍ നവ ലിബറല്‍ നയങ്ങള്‍ തുടരുകയും, കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കക്ഷി ഭേദമന്യേ കീഴടങ്ങുകയും, ചെയ്യുന്ന ആനുകാലിക രാഷ്ട്രീയത്തില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുന്നത് ചെറിയ പ്രസ്ഥാനങ്ങളാണെന്നും, ജനാധിപത്യ പ്രക്രിയയില്‍ ഐ. എന്‍. എല്‍ പോലുള്ള ആദര്‍ശ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ടെലിഫോണ്‍ വഴിയാണ് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തത്. നിരവധി പരീക്ഷണങ്ങളെ അതിജീവിച്ച് ഒരു വിധത്തിലുള്ള അധികാരത്തിന്റെയോ, പണത്തിന്റെയോ പിന്തുണയില്ലാതെ ഐ. എന്‍. എല്‍ 20 വര്‍ഷമായും സജീവമായി നില നില്‍ക്കുന്നത് സേട്ടു സാഹിബ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐ. എന്‍. എല്ലിനെ മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചവര്‍ക്ക് താക്കീതയായി ഇന്നും സമരാവേശത്തോടെ നിലനില്‍ക്കുന്ന പാര്‍ട്ടിയുടെ ജന്മദിന സമ്മേളനം കേക്ക് മുറിച്ചാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.
ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ഐ.എന്‍.എല്‍ ജന്മദിന സമ്മേളനം നടത്തി

ഐ. എം. സി. സി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഷെരീഫ് താമരശേരി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ 20 വര്‍ഷത്തെ പോരാട്ടം എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. മൊയ്തീന്‍ കൂളിയങ്കാല്‍, സാജു പള്ളിപ്പുഴ, അബൂബക്കര്‍ വേങ്ങര, റിയാസ് തങ്ങള്‍ കൊടുവള്ളി, ലത്തീഫ് പള്ളിപ്പുഴ, ഹാരിസ് പൂച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ സ്വാഗതവും, അബൂബക്കര്‍ നെല്ലാംഗണ്ടി നന്ദിയും പറഞ്ഞു.

Keywords: IMCC, Kuwait, Committee, INL, 20th anniversary, Celebration, Gulf, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia