city-gold-ad-for-blogger

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി പുനഃപരിശോധിക്കണം: ഐ.എം.സി.സി ഷാര്‍ജ

ഷാര്‍ജ: അവധി കാലങ്ങളില്‍ പ്രവാസികളെ യാത്രക്കൂലി കൂട്ടി ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് 30 കിലോയില്‍ നിന്ന് 20 കിലോയാക്കി വെട്ടിക്കുറക്കാനുള്ള നടപടി പുന:പരിശോധിക്കണമെന്ന് ഐ.എം.സി.സി ഷാര്‍ജ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

നാട്ടിലേക്ക് അവധിയില്‍ പോകുമ്പോള്‍ സ്വന്തം ഉപയോഗ സാധനങ്ങള്‍ പോലും കൊണ്ടുപോാന്‍ അനുവദിക്കാത്തതിലൂടെപ്രവാസികളെ ഒന്നടങ്കം ദുരിതത്തിലാക്കുന്ന ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി പുനഃപരിശോധിക്കണം: ഐ.എം.സി.സി ഷാര്‍ജഎയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് 20 കിലോയാക്കി വെട്ടിക്കുറക്കാനുള്ള തീരുമാനം മറ്റു വന്‍കിട കുത്തക എയര്‍ലൈനുകളെ സഹായിക്കാനുള്ള നിലപാടാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഖാന്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. യൂനസ് അതിഞ്ഞാല്‍, താഹിര്‍ പോരോപ്പാദ്, നബീല്‍ അഹ്മദ്, അനസ് പാലക്കാട്, തുടങ്ങിയവര്‍ സംസാരിച്ചു, റഷീദ് താനൂര്‍ സ്വാഗതവും റാഫി തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
Keywords : IMCC, Sharjah, Air-india-express, Gulf, Luggage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia