city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'രണ്ടര പതിറ്റാണ്ട് മുമ്പ് ഇബ്രാഹീം സുലൈമാന്‍ സേട്ട് പറഞ്ഞത് ശരിയായിരുന്നുവെന്ന് വര്‍ത്തമാനകാല രാഷ്ട്രീയം തെളിയിച്ചു'

ദുബൈ: (www.kasargodvartha.com 23.04.2017) ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന വര്‍ഗ്ഗീയ ഫാസിസത്തെ ചെറുക്കാന്‍ വിശാല മതേതര ബദല്‍ വേണമെന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ രണ്ടര പതിറ്റാണ്ട് മുമ്പേയുള്ള ദീര്‍ഘവീക്ഷണ നിലപാട് ശരിയായിരുന്നുവെന്ന് വര്‍ത്തമാനകാല രാഷ്ട്രീയം തെളിയിച്ചിരിക്കുന്നുവെന്ന് ഐ എന്‍ എല്‍ ദേശീയ സമിതി അംഗം എം എം മാഹിന്‍ പറഞ്ഞു. കോണ്‍ഗ്രസ് ബി ജെ പിയിലേക്ക് ആളെ കൂട്ടികൊടുക്കുന്ന ഏജന്‍സിയായി അധ:പതിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദുബൈ ഫ്‌ളോറിഡ ഹോട്ടലില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രണ്ടര പതിറ്റാണ്ട് മുമ്പ് ഇബ്രാഹീം സുലൈമാന്‍ സേട്ട് പറഞ്ഞത് ശരിയായിരുന്നുവെന്ന് വര്‍ത്തമാനകാല രാഷ്ട്രീയം തെളിയിച്ചു'

വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണ കൂടത്തിനെതിരെ എല്ലാ ഭിന്നതകളും മറന്ന് വിശാല മതേതര ഐക്യം രൂപപ്പെട്ടാല്‍ മാത്രമേ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടുകയുള്ളുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഗൂഢലോചന കുറ്റം പുന:പരിശോധിച്ച സുപ്രീം കോടതി വിധി മത ന്യൂനപക്ഷങ്ങളിലും ജനാധിപത്യ വിശ്വസികളിലും ഇന്ത്യന്‍ നിയമവാഴ്ചയിലുള്ള വിശ്വാസത്തിന് ആക്കം കൂട്ടൂന്നതുമാണ്. രാജ്യത്തെ കാവീവത്കരിച്ച് ജനങ്ങളില്‍ ഭീതി പടര്‍ത്തിയും ഭയപ്പെടുത്തിയും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ബി ജെ പി
ഭരണകൂടം ചെയ്യുന്നത്. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. ഈ നില തുടര്‍ന്നാല്‍ രാജ്യം അപകടത്തിലാകും. ഇതിനെതിരെയാണ് മതേതര ബദല്‍ ഉയര്‍ന്ന് വരേണ്ടത്. അദ്ദേഹം പറഞ്ഞു.

ഐഎംസിസി യുഎഇ പ്രസിഡന്റ് കുഞ്ഞാവൂട്ടി ഖാദര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ടി എസ് ഗഫൂര്‍ ഹാജി, താഹിര്‍ കോമോത്ത്, ഷൗക്കത്ത് പൂച്ചക്കാട്, എന്‍ എം അബ്ദുല്ല, അഡ്വ. ഷറഫുദീന്‍, മാധ്യമ പ്രവര്‍ത്തകരായ എം സി എ നാസര്‍, നാസര്‍ ബേപ്പൂര്‍, ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഖാന്‍ പാറയില്‍ സ്വാഗതവും എം റിയാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Gulf, Dubai, IMCC, Congress, Meet, Programme, Held, Protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia