city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ദുബൈ മീറ്റ് 13 ന്

ദുബൈ: (www.kasargodvartha.com 10.11.2014) ഉത്തര മലബാറിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്ന കാസര്‍കോട് കുമ്പളയില്‍ സ്ഥാപിതമായ ഇമാം ഷാഫി അക്കാദമിയുടെ ദുബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന ദുബൈ മീറ്റ് നവംബര്‍ 13ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാസര്‍ സ്‌ക്വയര്‍ , ബനിയാസ് മെട്രോ സ്‌റ്റേഷന്‍ അടുത്തുള്ള ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ രാത്രി എട്ട് മണിക്കാണ് മീറ്റ്.

അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും, സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും, സമസ്ത മുശാവറ അംഗവും, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ, ശൈഖുനാ ഖാസിം മുസ്ലിയാര്‍, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് (ജില്ലാ പഞ്ചായത്ത് മെമ്പര്‍) തുടങ്ങിയവരും, യു.എ.യിലെ, മതപണ്ഡിതന്മാര്‍, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.
ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി ദുബൈ മീറ്റ് 13 ന്

സ്ഥാപനവുമായി സഹകരിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത അഭ്യുദയ കാംക്ഷികള്‍, ദുബൈയിലെ കമ്മിറ്റിയുടെ അംഗങ്ങള്‍, പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും മീറ്റില്‍ സംബന്ധിക്കണമെന്ന് പ്രസിഡണ്ട് ഹമീദ് സ്പിക്ക്, ജനറല്‍ സെക്രട്ടറി ഹനീഫ് എം. കല്‍മാട്ട, വര്‍ക്കിംഗ് സെക്രട്ടറി ഗഫൂര്‍  എരിയാല്‍, ട്രഷറര്‍ അലി മുഗു എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0556552004 നമ്പറില്‍ ബന്ധപ്പെടുക.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kumbala, Dubai, Gulf, Imam Shafi, Meet, Imam Shafi Islamic Academy Dubai meet on 13th. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia