city-gold-ad-for-blogger

മര്‍ദ്ദിച്ചെന്നാരോപിച്ച് മലയാളി സ്ത്രീയുടെ പരാതി; ദുബൈ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത് 51കാരിക്ക് 26കാരനായ മലയാളി യുവാവുമായുള്ള അവിഹിത ബന്ധം

ദുബൈ: (www.kasargodvartha.com 22.10.2017) തന്നെ മര്‍ദിചച്ചെന്നാരോപിച്ച് മലയാളി യുവാവിനെതിരെ 51 കാരിയായ മലയാളി സ്ത്രീ പരാതി നല്‍കി. എന്നാല്‍ ദുബൈ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത് ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ രഹസ്യങ്ങള്‍. യുവാവ് തന്നെ ആക്രമിച്ചുവെന്നാരോപിച്ച് 51 കാരി നല്‍കിയ പരാതി അന്വേഷിച്ചപ്പോഴാണ് 26കാരനുമായുള്ള ബന്ധം പുറത്തായത്. എന്നാല്‍ അവിഹിതബന്ധം യുവാവും സ്ത്രീയും കോടതിയില്‍ നിഷേധിച്ചതോടെ സ്ത്രീകളെ ആക്രമിച്ചെന്ന കുറ്റം ചുമത്തി യുവാവിന് 2000 രൂപ പിഴ ചുമത്തി.

മര്‍ദ്ദിച്ചെന്നാരോപിച്ച് മലയാളി സ്ത്രീയുടെ പരാതി; ദുബൈ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത് 51കാരിക്ക് 26കാരനായ മലയാളി യുവാവുമായുള്ള അവിഹിത ബന്ധം

കഴിഞ്ഞ ഓഗസ്റ്റില്‍ അക്രമ സംഭവം നടക്കുന്നതു വരെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. പിന്നീട് യുവാവ് തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം യുവതി വെളിപ്പെടുത്തി.

നേരത്തെ വിവാഹ മോചനം നേടിയ സ്ത്രീക്ക് മുതിര്‍ന്ന മക്കളുണ്ടെന്നാണ് വിവരം. എന്നാല്‍ ഈ സ്ത്രീയുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും മറ്റൊന്നുമില്ലെന്നാണ് യുവാവിന്റെ മൊഴി. ദുബൈ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതിയും അവിഹിത ബന്ധം നിഷേധിച്ചു. അവിഹിത ആരോപണത്തിന്റെ വിചാരണ അടുത്ത മാസത്തേയ്ക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  World, Dubai, News, Lady, Complaint, Youth, Police, Immoral Traffic, Relationship, Court, Illegal relationship by 51 year old women, case against 26 year old Keralite in Dubai

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia