ഐ ഐ സി എയുടെ നെടുംതൂണായി കാസര്‍കോടിന്റെ സ്വന്തം സി എ മഹ് മൂദ് ബങ്കര
May 20, 2019, 15:04 IST
ദുബൈ: (www.kasargodvartha.com 20.05.2019) ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അക്കൗണ്ടന്റ് ബോഡിയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റേഴ്‌സ് ദുബൈ ചാപ്റ്ററിന്റെ 37-ാമത് വാര്‍ഷിക സമ്മേളനം ചെയര്‍മാന്‍ മഹ് മൂദ് ബങ്കരയുടെ നേതൃത്വത്തില്‍ ദുബൈയില്‍ നടന്നു. ദുബൈ ചാപ്റ്റര്‍ കാബിനറ്റ് അംഗവും സഹമന്ത്രിയും, യു എ ഇയുടെ സഹിഷ്ണുത മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിന്‍ മബറക് അല്‍ നഹയാന്‍, ദുബൈയിലെ വ്യവസായ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ കൂടാതെ അഞ്ഞൂറിലേറെ വരുന്ന ഐ ഐ സി എയുടെ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ഒളിമ്പിക് തരാം അഭിനവ് ബിന്ദ്ര, ചലച്ചിത്ര താരം ആശിഷ് എന്നിവരുടെ മോട്ടിവേഷന്‍ സ്പീച്ചുകള്‍ രണ്ടു ദിവസങ്ങള്‍ നീണ്ടു നിന്ന ചടങ്ങിന്റെ മുഖ്യാകര്‍ഷണങ്ങളായി മാറി. ദ്രുതഗതിയിലുള്ള ടെക്‌നോളജിയുടെ പരിവര്‍ത്തനത്തെ കുറിച്ചും, ബിസിനസിലെ സേവനങ്ങളെയും സ്വാധീനത്തെ പറ്റിയും കൂടുതല്‍ മനസിലാക്കാന്‍ ഈ സമ്മേളനത്തിലൂടെ എല്ലാവര്‍ക്കും സാധിച്ചെന്നും സി എ മഹ് മൂദ് ബങ്കര അഭിപ്രായപ്പെട്ടു.
34 വര്‍ഷമായി ദുബൈയില്‍ പ്രവാസ ജീവിതം അനുഷ്ടിക്കുന്ന മഹ് മൂദ് ബങ്കര ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പായ എ എം ടി ഗ്രൂപ്പിന്റെ ചെയര്‍മാനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, news, Gulf, Top-Headlines, kasaragod, Technology, IICA Dubai chapter conference conducted
< !- START disable copy paste -->
Keywords: Dubai, news, Gulf, Top-Headlines, kasaragod, Technology, IICA Dubai chapter conference conducted
< !- START disable copy paste -->