പള്ളിയില്‍ അഭയം തേടിയ കണ്ണൂര്‍ സ്വദേശി നാട്ടിലേക്ക് തിരിച്ചു
Sep 7, 2013, 09:00 IST
ദമാം: നിത്വാഖാത്തില്‍ ജോലി നഷ്ടപ്പെട്ട കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുഹമ്മദലിയെ (46) ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഇടപെട്ട് നാട്ടിലയച്ചു. വിവാഹ പ്രായമെത്തിയ മൂന്നു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ പ്രാരബ്ധവും ചുമലിലേറ്റി സൗദിയിലെത്തിയ ഇയാളെ കാത്തിരുന്നത് നിര്‍ഭാഗ്യമായിരുന്നു. ഒരു വര്‍ഷം മുമ്പ് ഒന്നര ലക്ഷം രൂപയ്ക്ക് വിസയെടുത്ത് ദമാമിലെത്തുമ്പോള്‍ മക്കളുടെ പഠനവും വിവാഹവുമായിരുന്നു സ്വപ്‌നം കണ്ടിരുന്നത്.
ഒന്നര മാസം ഹോട്ടലില്‍ ജോലി ചെയ്ത ശേഷം ഒരു മാന്‍പവര്‍ കമ്പനിക്കു കീഴില്‍ പ്രമുഖ സ്ഥാപനത്തില്‍ ഭേദപ്പെട്ട വേതനത്തിന് ഓഫിസ് ബോയിയായി ജോലി ലഭിച്ചെങ്കിലും നിത്വാഖാത്ത് വില്ലനായെത്തുകയായിരുന്നു. വിസ മാറ്റുന്നതിന് സ്‌പോണ്‍സറെ സമീപിച്ചപ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള കഫാലത്ത് തുകയായ 7,000 റിയാല്‍ ആവശ്യപ്പെട്ടു. അതേസമയം ജോലി ചെയ്തിരുന്ന സ്ഥാപനം ശമ്പളം നേര്‍പകുതിയായി കുറയ്ക്കുകയും ചെയ്തു.
ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങളില്‍ നിന്നും 800 റിയാല്‍ ശമ്പളത്തിന് പുതിയ ജോലിക്കാര്‍ എത്തുന്നുവെന്നാണ് കാരണം പറഞ്ഞത്. മറ്റു ജോലികളൊന്നും ലഭിക്കാതെ ഭക്ഷണത്തിനും താമസത്തിനും പ്രയാസപ്പെട്ടപ്പോള്‍ എക്‌സിറ്റ് നല്‍കണമെന്ന് സ്പോണ്‍സറോട് അപേക്ഷിച്ചെങ്കിലും 4,000 റിയാല്‍ നല്‍കാതെ വിടില്ലെന്ന് വാശിപിടിച്ചു. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തെ സമീപിക്കുകയായിരുന്നു.
ഫോറം വെല്‍ഫയര്‍ പ്രതിനിധികളായ എ.ബി മുഹമ്മദ്, ഷുഹൈബ് മാഹി, ആമിര്‍ കര്‍ണാടക എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും സ്‌പോണ്‍സറുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുകയുമായിരുന്നു. രണ്ടു മാസം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താമസ സ്ഥലത്തു നിന്നും ഇറക്കിവിട്ടതിനാല്‍ അല്‍ ഖോബാര്‍ റാക്കയിലെ ഒരു പള്ളിയിലായിരുന്നു ഇദ്ദേഹം അന്തിയുറങ്ങിയിരുന്നത്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ച മുഹമ്മദലിക്കുള്ള ടിക്കറ്റ് ഐ.ടി.എല്‍ വേള്‍ഡ് നല്‍കി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മറ്റു സാമ്പത്തിക സഹായങ്ങളും നല്‍കി യാത്രയയച്ചു.
Also Read:
ആത്മഹത്യാശ്രമം നടത്തിയത് താനല്ലെന്നും സഹനടി സിന്ധുവെന്നും സിന്ധുമേനോന്‍
Keywords : Gulf, IFF, Damam, Muhammadali, Ticket, Job, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.