ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സേവന പ്രവര്‍ത്തനങ്ങള്‍ സജീവമായി
Sep 27, 2013, 14:38 IST
മക്ക: ഹജ്ജ് ടെര്‍മിനലില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാരുടെ സേവനം സജീവമായി. ആദ്യ ഹജ്ജ് വിമാനം എത്തിയതു മുതല്‍ തന്നെ ഫോറം സേവനം ആരംഭിച്ചിരുന്നു. തീര്‍ത്ഥാടകരുടെ വരവ് വര്‍ധിച്ചതോടെ സേവന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ഹാജിമാര്‍ക്ക് വേണ്ട ഉപദേശ-നിര്‍ദേശങ്ങള്‍ നല്‍കുക, ബാഗേജുകള്‍ കണ്ടെത്താന്‍ സഹായിക്കുക, പ്രായാധിക്യം കൊണ്ട് പ്രയാസപ്പെടുന്നവരെ സഹായിക്കുക, കാണാതായ ഹാജിമാരെ കണ്ടെത്താന്‍ സഹായിക്കുക, കര്‍മങ്ങളെയും, പുണ്യഭൂമിയിലെ ജീവിത ശൈലിയെ കുറിച്ചും ബോധവല്‍ക്കരണം നടത്തുക, മാനസിക നില തെറ്റിയ ഹാജിമാര്‍ക്ക് പ്രത്യേക പരിചരണം നല്‍കുക, വഴിതെറ്റിയവരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ മുഖ്യപരിഗണന നല്‍കുന്നത്. ഫോറത്തിന്റെ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പൂര്‍ണപിന്തുണ ലഭിക്കുന്നതായി ചീഫ് കോ-ഓഡിനേറ്റര്‍ ഇഖ്ബാല്‍ ചെമ്പന്‍ അറിയിച്ചു.
അഷ്‌റഫ് മൊറയൂര്‍, ഉമര്‍ ഹുസൈന്‍, മുജീബ് കുണ്ടൂര്‍ എന്നിവരാണ് ഹജ്ജ് ടെര്‍മിനലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അബ്ദുല്‍ ഗഫ്ഫാര്‍, അഷ്‌റഫ് ഇരിട്ടി, സലാം മിര്‍സ എന്നിവര്‍ മക്കയിലും, ഫിറോസ്, ഹിഷാം, ഷദബ് (യു.പി), അലീമുള്ള, നവാബ് ഖാന്‍, ജബ്ബാര്‍ (രാജസ്ഥാന്‍), ഫയാസ് (ആന്ധ്ര), ഹാജി മഖ്ബൂല്‍ (തമിഴ്‌നാട്), ബദറുദ്ദീന്‍ (കര്‍ണാടക) എന്നിവര്‍ മദീനയിലും നേതൃത്വം നല്‍കുന്നുണ്ട്.
നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഹജ്ജ് ഗൈഡില്‍ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലെ സഹായത്തിന് ബന്ധപ്പെടേണ്ടതിന് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് ഫോറത്തിന്റെ സേവനം 24 മണിക്കൂറും ഉപയോഗപ്പെടുത്താമെന്ന് ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

Keywords: Hajj, Makha, Gulf, Hajj Terminal Indian Fraternity Forum, Volunteer, Service, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Also read:
യുഎസിനെ ഇന്ത്യയ്ക്ക് വേണം: പ്രധാനമന്ത്രി
Advertisement: