ഉപന്യാസരചന മത്സരത്തിന് മികച്ച പ്രതികരണം
Oct 14, 2013, 07:00 IST
ദമ്മാം: സ്റ്റുഡന്റ്‌സ് ഫ്രറ്റേര്‍ണിറ്റി ഫോറം സൗദി അറേബ്യ കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മത്സരത്തിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആവേശകരമായ പ്രതികരണം.
ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ക്ക് ഇന്നത്തെ സമൂഹത്തിനിടയിലുള്ള പ്രസക്തി, പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഗാന്ധിജിയെകുറിച്ച് പഠനവിധേയമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്റ്റുഡന്റ്‌സ് ഫ്രറ്റേര്‍ണിറ്റി പരിപാടി സംഘടിപ്പിച്ചത്. ദമ്മാം, ഖോബാര്‍, ഖഫ്ജി, അല്‍ഹസ തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും നല്ലരീതിയിലുള്ളപ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ എന്നീ വിഭാഗങ്ങളിലായി വ്യത്യസ്ത വിഷയങ്ങളില്‍ നടത്തുന്ന മത്സരം ഓണ്‍ലൈനില്‍ആണ്. http://www.studentsfraternity.com/ എന്ന വെബ്‌സൈറ്റിലോ oct2celebration@gmail.com എന്നഇമെയില്‍ അഡ്രസിലോ ആണ് അപ്‌ലോഡ്‌ചെയ്യേണ്ടത്.
കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്തത്തിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. വിജയികളാവുന്ന കുട്ടികളെ അവരുടെ ഇമെയില്‍ അഡ്രസിലോ, ഫോണ്‍വഴിയോ അറിയിക്കുന്നതാണ്. പൊതുപരിപാടിയില്‍ വെച്ച് സമ്മാനവിതരണം നടത്തും. സ്വര്‍ണനാണയം, ട്രോഫി, സര്‍ട്ടിഫിക്കറ്റ് തുടങ്ങി ആകര്‍ഷകമായസമ്മാനങ്ങളാണ് വിജയികളാകുന്നവര്‍ക്ക് ലഭിക്കുന്നത്. ഒക്ടോബര്‍ 15 നുശേഷം അയക്കുന്ന ഉപന്യാസങ്ങള്‍സ്വീകരിക്കുന്നതല്ല.
കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കലാ-കായിക പരമായ കഴിവുകള്‍ വര്‍ധിപ്പിക്കുക, പഠനത്തിനു സഹായകരമാവുന്ന പവിത്രം ( പരീക്ഷ വിജയ സൂത്രം ) ഭാവിയിലേക്ക് കുട്ടികള്‍ക്ക് സഹായകമാകുന്ന കരിയര്‍ ഗെയ്ഡന്‍സ്, രസകരമായി പഠിക്കുന്നതിനും, ഒഴിവു സമയങ്ങള്‍ വിനോദകരമാക്കുന്നതിനു കുസൃതികൂട്ടങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സ്റ്റുഡന്റ്‌സ് ഫ്രറ്റേര്‍ണിറ്റി ഫോറം നടത്തുന്നു.
Also Read: മോഡിയെ നേരിടാന്‍ പ്രിയങ്കയെത്തില്ല
Keywords : Dammam, IFF, Saudi Arabia, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Keywords : Dammam, IFF, Saudi Arabia, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: