city-gold-ad-for-blogger

കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു

ജിദ്ദ: 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു. ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം ആക്‌സസ് ഗൈഡന്‍സ് സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 25 ന് വൈകിട്ട് അഞ്ച് മണിക്ക് ഇംപാല ഗാര്‍ഡനില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ കോണ്‍സുലേറ്റ് എജ്യുക്കേഷനല്‍ കോണ്‍സിലര്‍ മുഹമ്മദ് റാഗിബ് ഖുറേഷി ഉദ്ഘാടനം ചെയ്യും.

വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഇസ്മാഈല്‍ പണവള്ളി ക്ലാസെടുക്കും.
കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിക്കുന്നു

ജിദ്ദയിലെ തൊഴില്‍ മേഖലയിലുള്ള പ്രശസ്ത വ്യക്തിത്വങ്ങളുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കുന്നതിന് മീറ്റ് ദി പ്രൊഫഷണല്‍ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0507322337, 0501206392 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords: Carrier guidance, Programme, Conduct, Students, IFF, Jeddah, Gulf, Kasaragod, Kerala, Malayalam News, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia