സ്റ്റുഡന്‍സ് ഫ്രറ്റേണിറ്റി ഫോറം കായിക മത്സരം നടത്തി
Apr 29, 2012, 22:39 IST
സ്റ്റുഡന്‍സ് ഫ്രറ്റേണിറ്റി ഫോറം ജിദ്ദയില്‍ നടത്തിയ കായിക മല്‍സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ സംഘാടകര്‍ക്കൊപ്പം |
ജിദ്ദ: കുട്ടികളില്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റുഡന്‍സ് ഫ്രറ്റേണിറ്റി ഫോറം കായിക മത്സരം സംഘടിപ്പിച്ചു. നൂറ് മീറ്റര്‍ ഓട്ടം, ലെമണ്‍ ആന്റ് സ്പൂണ്‍, മണി ത്രോയിങ്, പൊട്ടാറ്റോ ഗാതറിങ്, മ്യൂസിക് ബോള്‍, ബോള്‍ പോയന്റിങ് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. മുഹമ്മദ് ആഷിഖ്, ഷുഐബ്, നിഷ്വിന്‍, ആദില്‍, ഷാഫി ഒന്നാം സമ്മാനം നേടി. വിജയികള്‍ക്ക് മെഡലും സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ മോങ്ങം, അഷ്റഫ് വല്ലാഞ്ചിറ, ജലീല്‍ മാസ്റര്‍, അബ്ദുല്‍ കരീം മണ്ണാര്‍ക്കാട്, മുസ്തഫ പാമങ്ങാടന്‍ നേതൃത്വം നല്‍കി.
Keywords: IFF, Sports,Student, Jeddah