കരിയര്‍ ഗൈഡന്‍സ് ക്ളാസ് സംഘടിപ്പിക്കുന്നു
Apr 4, 2012, 14:57 IST
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ ആക്സസ് ഇന്ത്യയുമായി സഹകരിച്ചു ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ളാസ്സ് സംഘടിപ്പിക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ 10.30 വരെയായിരിക്കും പരിപാടി. വ്യത്യസ്ത കോഴ്സുകളെ കുറിച്ചും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പഠനം മുന്നോട്ടു ക്ൊ പോകാനുള്ള മാര്‍ഗങ്ങളെകുറിച്ചും നിര്‍ദേശങ്ങള്‍ നല്‍കും.
വത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഉന്നത പ്രൊഫഷണലുകളുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കി മീറ്റ് ദ പ്രഫഷനല്‍ എന്ന പരിപാടിയും ഇതോടൊപ്പമുണ്ടാവും. രക്ഷിതാക്കള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0562467625, 0560860541 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: IFF career guidance class, IFF, jeddah, Gulf,