പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ഫ്രറ്റേണിറ്റി ഫോറം അഭിനന്ദിച്ചു
Feb 25, 2013, 18:36 IST
ജിദ്ദ: പ്രത്യക്ഷ നികുതി നിയമം(ഡയറക്ട് ടാക്‌സ് കോഡ്) 2010 ലെ 4(1) ഭാഗം ഭേദഗതി വരുത്താന്‍ ശുപാര്‍ശ ചെയ്ത പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അഭിനന്ദിച്ചു. ഈ ആവശ്യം ഉന്നയിച്ച് ഫ്രറ്റേണിറ്റി ഫോറം നിവേദനം നല്‍കിയിരുന്നു.
ബില്ലിലെ നിലവിലുള്ള വ്യവസ്ഥ പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഗള്‍ഫ് ഇന്ത്യന്‍ സമൂഹം യൂറോപ്യന്‍, അമേരിക്കന്‍ പ്രവാസികളെ പോലെ അവകാശങ്ങള്‍ അനുഭവിക്കുന്നവരല്ല. വരുമാനം കുറഞ്ഞ കരാര്‍ തൊഴിലാളികളാണ് അധികവും.
1961ലെ ഇന്‍കം ടാക്‌സ് നിയമം നിലനിര്‍ത്തണമെന്നും, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമായതിനാല്‍ പ്രവാസം മതിയാക്കി നാട്ടില്‍ വരുന്നവരുടെ നിക്ഷേപത്തിന്‍മേല്‍ നികുതി ഒഴിവാക്കി കൊടുക്കണമെന്നും ഫ്രറ്റേണിറ്റി ഫോറം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനക്ക് താങ്ങായി വര്‍ത്തിച്ച പ്രവാസികളെ നിരാശപ്പെടുത്താത്ത തീരുമാനം സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഫോറം അറിയിച്ചു.
Keywords: Direct tax code, Parliament standing committee, Appreciation, IFF, Jeddah, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Appreciate for Parliamentary standing committee