'സാമുദായിക ഭിന്നിപ്പ് വളര്‍ത്താനുള്ള ബി.ജെ.പി, സി.പി.എം കുതന്ത്രം തിരിച്ചറിയുക'
Feb 20, 2012, 10:05 IST
ദുബൈ: കാലങ്ങളായി സമാധാനപരമായി നബിദിനത്തില്‍ നടത്തിവരുന്ന ഘോഷയാത്രയില്‍ വര്‍ണശബളവും അടുക്കും ചിട്ടയും കാണിക്കുന്നതിനും മാത്രമുദ്ദേശിച്ച് യുവാക്കളുടെ പട്ടാളസമാനമായ വേഷവിധാനങ്ങളെ കുറിച്ച് വിഷലിപ്തമായ പ്രസ്താവനകളിറക്കി ബി.ജെ.പി നേതാക്കളും, അവരുടെ ചുവട് പിടിച്ച് സി.പി.എം നേതാക്കളും തന്ത്രം പയറ്റുന്നത് കാസര്‍കോട് ജില്ലയിലെ സാമുദായിക ഐക്യം തകര്‍ത്ത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ഗൂഢോദ്ദേശത്തോടെയാണെന്നും അത് എല്ല ജനങ്ങളും തിരിച്ചറിയണമെന്നും കെ.എം.സി.സി അബൂദാബി കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
യുവമനസുകളെ പ്രകോപിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്തയും, കലഹങ്ങളുമുണ്ടാക്കി പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാനുള്ള ബി.ജെ.പി-മാര്‍ക്‌സിസിറ്റ് തന്ത്രം മനസിലക്കി അത്തരം പ്രസ്താവനകളെ അവഗണിക്കുകയും പരസ്പര സാഹോദര്യവും, സമാധാനവും നല്ല ഐക്യവും കാത്ത് സൂക്ഷിക്കുന്ന ഉത്തമ ജില്ലയായി കാസര്‍കോടിനെ നിലനിര്‍ത്താന്‍ എല്ലാ മതവിഭാഗത്തിലുംപെട്ട യുവാക്കള്‍ ജാഗരുകരായി പ്രവര്‍ത്തിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി.കെ അഹമ്മദ് ബല്ലാകടപ്പുറം അധ്യക്ഷത വഹിച്ചു. കെ.എം.സി.സി അബൂദാബി ഓര്‍ഗൈനസിംഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് പാറക്കാട് മുഹമ്മദ് ഹാജി, ഇ.കെ മൊയ്തീന്‍ കുഞ്ഞി, ഹക്കീം ഹാജി പടന്ന, മുഹമ്മദ് സമീര്‍ തൃക്കരിപ്പൂര്‍, ഇ.കെ സുലൈമാന്‍ നീലേശ്വരം, മുഹമ്മദ് റഫീഖ് കാക്കടവ്, കാസിം കല്ലൂരാവി, ഖാസിം പാലായി, ഖാലിദ് അറബിക്കാടത്ത്, മുഹമ്മദ് പാണളം, റസാഖ് പട്ടേല്‍, മൊയ്തു പൊവ്വല്‍, സുലൈമാന്‍ കാനക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കീഴൂര്‍ സ്വാഗതവും സെക്രട്ടറി കെ.എം.സി മഹ്മൂദ് നന്ദിയും പറഞ്ഞു.
Keywords: KMCC, Abudhabi, Gulf, Kasaragod