മഹല്ലുകള്‍ തോറും വഖഫ് പദ്ധതികള്‍ രൂപപ്പെടണം: ഡോ.അബ്ദുസ്സലാം
Jul 27, 2014, 12:05 IST
ദുബൈ: (www.kasargodvartha.com 27.07.2014) മഹല്ലുകള്‍ തോറും വഖഫ് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ബന്ധപ്പെട്ട കമ്മറ്റികള്‍ മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് വേണ്ടി വഖഫ് സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തണമെന്നും മീഡിയാവണ്‍ മാനേജിങ് ഡയറക്ടര്‍ ഡോ.അബ്ദുസ്സലാം അഹമദ് അഭിപ്രായപ്പെട്ടു.
പുറത്തൂര്‍ കുറുമ്പടി ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി (ഐ.സി.എസ്) യുടെ വഖഫ് പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഐ.സി.എസ് യു.എ.ഇ ചാപ്റ്റര്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക നാഗരികതയില്‍ വഖഫിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ പേരുകേട്ട പല സ്ഥാപനങ്ങളും വഖഫ് പദ്ധതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസിഡണ്ട് എന്‍.പി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. മഹല്ലില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും അവാര്‍ഡുകള്‍ നല്‍കാനും പ്രദേശത്തെ വഖഫ് പദ്ധതികള്‍ വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. നാട്ടില്‍ നിന്നെത്തിയ ഐ.സി.എസ് ഭാരവാഹി പുല്ല്യാപുറത്ത് ഹൈദരലിക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. സി.പി കുഞ്ഞിമൂസ, കെ.പി ഹൈദരലി, സി.പി ഇഖ്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കെ. അബ്ദുനാഫി ഖിറാഅത്ത് നടത്തി. യാസിര്‍ കുറുമ്പടി സ്വാഗതവും തായാട്ടില്‍ ഷാഫി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അംഗങ്ങള്‍ക്കായി പ്രവാസി കോര്‍ഡിനേഷന്‍ കമ്മറ്റി നിലവില്‍ വന്നു. എന്‍.പി അബ്ദുര്‍ റഹ് മാന്‍ എന്ന കുഞ്ഞിപ്പ യു.എ.ഇ (പ്രസിഡണ്ട്), ഇഖ്ബാല്‍ കെ.പി, എന്‍.പി ഫൈസല്‍ ബിന്‍ അഹമ്മദ് യു.എ.ഇ, സി.പി ഇഖ്ബാല്‍ ഖത്തര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ടി.എ ഇസ്മായില്‍ ഖത്തര്‍ (ജനറല്‍സെക്രട്ടറി), സി.പി നൗഷാദലി, ടി മുഹമ്മദാലി ഒമാന്‍, സി.കെ അബ്ദുനാഫി, ഗഫൂര്‍ സി.പി യു.എ.ഇ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.പി ശുഹൈബ് ഖത്തര്‍ (ട്രഷറര്‍), യാസിര്‍ കുറുമ്പടി (കോര്‍ഡിനേറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.
Also Read:
വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രായേല്‍ മുന്നോട്ട്; ഹമാസ് ആക്രമണം തുടങ്ങി
Keywords: Dubai, Gulf, Media worker, President, Qatar, Elected, General secretary, Inaugurate, ICS Kurumbadi UAE Chapter Iftar meet conducted.
Advertisement: