city-gold-ad-for-blogger

കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം: ഐ സി എഫ്

ദമ്മാം: (www.kasargodvartha.com 24/09/2016) റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാതെ കരിപ്പൂര്‍ എയര്‍പോട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് ഐ സി എഫ് ദമ്മാം സീക്കോ യൂണിറ്റ് ക്യാമ്പ് ആവശ്യപ്പെട്ടു.

മലബാര്‍ ജില്ലകളിലെ സാധാരണക്കാരായ പ്രവാസികള്‍ ആണ് കൂടുതലായി കരിപ്പൂരിനെ ആശ്രയിക്കുന്നത്. സൗദി അറേബ്യ അടക്കം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതുമൂലം കൂടുതല്‍ തുക നല്‍കിയും അധിക സമയം ചെലവഴിച്ചും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. അടിയന്തിര ഘട്ടങ്ങളില്‍ നാട്ടിലെത്തേണ്ടവര്‍ക്ക് അതിന് സാധിക്കാതെ വരികയാണ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

'പ്രകാശം ഈ പ്രവാസം' എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി സീക്കോ യൂണിറ്റ് നടത്തിയ വണ്‍ ഡേ ക്യാമ്പില്‍ ഐ സി എഫ് നാഷണല്‍ കണ്‍വീനര്‍ നിസാര്‍ കാട്ടില്‍, ദമ്മാം സെന്‍ട്രല്‍ സെക്രട്ടറി അന്‍വര്‍ കളറോദ, മുഹമ്മദ് കുഞ്ഞി അമാനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് ശുകൂര്‍ അല്‍ഐദരൂസി പ്രാര്‍ത്ഥന നടത്തി. യൂണിറ്റ് സെക്രട്ടറി ഹബീബ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ബാസ് സഖാഫി അധ്യക്ഷത വഹിച്ചു. ഫാറൂഖ് കാട്ടിപ്പള്ള, അബ്ദുല്‍ ഖാദിര്‍ സഅദി, സുബൈര്‍ സഖാഫി, ഹംസ ഉളുവാര്‍ പ്രസംഗിച്ചു.

സയ്യിദ് ഷറഫുദ്ദീന്‍ സഅദി, യൂസുഫ് സഅദി അയ്യങ്കേരി, സിദ്ദീഖ് സഖാഫി ഉര്‍മി, ഉമര്‍ ലതീഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് കുഞ്ഞി ഉളുവാര്‍ സ്വാഗതവും സാജിദ് കൊട്ടുംബ നന്ദിയും പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടണം: ഐ സി എഫ്

Keywords : Dammam, Gulf, Meeting, Kozhikode, Airport, Meeting, ICF.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia