ഐ സി എഫ് ഖുര്‍തുബ ശാഖ ദിക്റ് മജ്‌ലിസ് വെള്ളിയാഴ്ച
Nov 7, 2012, 17:20 IST
കുവൈത്ത്: ഐ സി എഫ് ഖുര്‍തുബ ശാഖ സംഘടിപ്പിക്കുന്ന ദിക്റ് മജ്‌ലിസ് നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകിട്ട് 5ന് കുവൈത്ത് സിറ്റിയിലെ കൗകബ് റസ്റ്റോറന്റില്‍ നടക്കും.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ ജോലി ചെയ്യുന്ന അശരണരായ പ്രവാസികളുടെ കൂട്ടായ്മയും സംഗമ വേദിയുമായ ദിഖ്‌റ് മജ്‌ലിസിന് സയ്യിദ് അബ്ദുല്ല ബുഖാരി, അബ്ദുല്‍ ഹകീം ദാരിമി, അലവി സഖാഫി തെഞ്ചേരി, കോയ സഖാഫി മുക്കം എന്നിവര്‍ നേതൃത്വം നല്‍കും. വിജ്ഞാന സമ്പാദനത്തിനുള്ള നിരവധി അവസരങ്ങളും മജ്‌ലിസിന്റെ ഭാഗമായി സംഘടിപ്പിച്ച് വരുന്നുണ്ട്.
Keywords: ICF, Majlis, Kuwait, Gulf, Malayalam news






