'ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍' ഗള്‍ഫ് പ്രകാശനം നടന്നു
Mar 5, 2013, 20:10 IST
റിയാദ്: പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയുടെ സാഹിത്യ സപര്യയെ ആസ്പദമാക്കി സി.ടി. ബഷീര്‍ രചിച്ച 'ഇബ്രാഹിം ബേവിഞ്ചയുടെ അക്ഷരപഥങ്ങള്‍' എന്ന പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം നടന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് സമദ് കൊടിഞ്ഞിക്ക് കോപ്പി നല്കി ഉദിനൂര്‍ മുസഹ്മദ് കുഞ്ഞി നിര്‍വഹിച്ചു.
മലയാള സാഹിത്യത്തിനും മാപ്പിള സാഹിത്യകലാപഠനങ്ങള്ക്കും സമഗ്ര സംഭാവനകള്‍ നല്കിയ ഇബ്രാഹിം ബേവിഞ്ച കേരളസാഹിത്യ അക്കാദമിമെമ്പര് ആണെങ്കില്‍ പോലും അര്‍ഹമായ അംഗീകാരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ടെന്ന് മുഹമ്മദ്കുഞ്ഞി പറഞ്ഞു. ഗ്രെയ്സ് എജ്യുക്കേഷണല്‍ അസോസിയേഷനാണ് പുസ്തകം പ്രസിദ്ദീകരിച്ചത്.
മലയാളസാഹിത്യത്തിലെ മുസ്ലിം പരിസരങ്ങളെയും അവയുടെ വിശ്വാസപരമായ അടിത്തറയെയും വിശകലനം ചെയ്യാന്‍ നമുക്കൊരു ബേവിഞ്ച മാത്രമേയുള്ളൂ എന്ന് പുസ്തകം പരിചയം നടത്തിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ന്യൂസ് എഡിറ്റര്‍ സുല്‍ത്താന്‍ പാലക്കാട് അഭിപ്രായപ്പെട്ടു. സാഹിത്യത്തിലെ ഇസ്ലാമിനെയും, ഇസ്ലാമിലെ സാഹിത്യത്തെയും നിരീക്ഷിക്കുകയും മലയാളി വായനക്കാര്‍ക്ക് സംഭാവന ചെയ്യുകയും ചെയ്ത പ്രൊഫ. ഇബ്രാഹിം ബേവിഞ്ച തുറന്നിട്ട വഴികളിലൂടെ കൂടുതല്‍ സഞ്ചാരങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹംപറഞ്ഞു.
ഗ്രേസ് കേരള കണ്‍വീനര്‍ അഷ്റഫ് തങ്ങള്‍ ഗ്രേസിനെ പരിചയപ്പെടുത്തി. ഹമീദ് അധ്യക്ഷത വഹിച്ചു. ഗ്രേസ് ജനറല്‍ സെക്രട്ടറി അമീന് മുന്നൂര്, ഡോ. എ.ഐ. വിലായത്തുല്ല(കിങ്ങ്സ് യൂണിവേഴ്സിറ്റി) എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജാഫര്‍ തങ്ങള്‍ എസ്റ്റേറ്റ് മുക്ക് സ്വാഗതവും, ബഷീര്‍ താമരശേരി നന്ദിയും പറഞ്ഞു.
Keywords: Ibrahim Bevinjayude Aksharapadangal, Book, Gulf release, Riyadh, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







