ദുബായ്: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 6ന് വെള്ളിയാഴ്ച നടന്ന ചെസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 12 വയസിന് താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ആഗ്നേയ് ഒന്നാം സ്ഥാനവും അശ്വിന്‍ ശ്രീകുമാര്‍ രണ്ടാം സ്ഥാനവും കെ.ആധവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 12നും 18നും മധ്യേയുള്ളവരുടെ വിഭാഗത്തില്‍ ആദര്‍ശ് ഒന്നാം സ്ഥാനവും മീനാക്ഷി ഗണേശന്‍ രണ്ടാം സ്ഥാനവും ശ്രുതി രാഘവന്‍ മൂന്നാം സ്ഥാനവും നേടി. 18 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്നവരുടെ വിഭാഗത്തിലെ ഒന്നും രണ്ടും മൂന്നം സ്ഥാനങ്ങള്‍ യഥാക്രമം ഹമീദ് അമ്പലത്ത്, കുഞ്ഞമ്പു, അനുസ്വേദ് എന്നിവര്‍ക്കാണ്.
Keywords: IAS, Chess competition, winners, Dubai, Gulf