മൂന്നര വര്‍ഷത്തെ കാത്തിരിപ്പ്; കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി ഹൈദര്‍ മടങ്ങി
Feb 15, 2013, 10:51 IST
ജുബൈല്‍: തുച്ഛമായ ശമ്പളത്തിന് മരുഭൂമിയില്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട തൃശൂര്‍ സ്വദേശി കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി നാട്ടിലേക്ക് മടങ്ങി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സഹായത്തോടെ ലേബര്‍ കോടിതിയെ സമീപിച്ച ഇയാള്‍ക്ക് എക്സിറ്റ് നല്കാന് വിധിക്കുകയായിരുന്നു. നാട്ടില്‍ മദ്രസാധ്യാപകനായിരുന്ന ചേലക്കര കനകത്ത് മുഹമ്മദ് മകന് ഹൈദര്‍(37) 85,000 രൂപ നല്‍കിയാണ് മറ്റു ഒമ്പതു പേര്‍ക്കൊപ്പം മൂന്നര വര്‍ഷം മുമ്പ് സൗദിയിലെ മാന്‍പവര്‍ കമ്പനിയില്‍ എത്തുന്നത്. എട്ടു മണിക്കൂര്‍ ജോലിയും 1000 റിയാല്‍ ശമ്പളവുമായിരുന്നു വാഗ്ദാനം.
ആദ്യ നാലു മാസം ജിദ്ദയില്‍ 12 മണിക്കൂര്‍ വീതം ജോലി ചെയ്തെങ്കിലും 600 റിയാലായിരുന്നു ശമ്പളമായി ലഭിച്ചത്. തുടര്‍ന്ന് കൂടെയുായിരുന്ന എട്ടു പേര് പരാതിയുമായി എംബസിയെ സമീപിക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തനാസില് നല്‍കാമെന്ന് പറഞ്ഞ് ഹൈദറിനെ സ്പോണ്സര് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ശമ്പളമോ ആവശ്യത്തിന് ഭക്ഷണമോ ഇ
ല്ലാതെ മരുഭൂമിയിലെ കൃഷിയിടത്തില്‍ നാലു മാസത്തോളം കടുത്ത പീഡനങ്ങളേല്ക്കേണ്ടി വന്നു. ശാരീരിക ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടാനായി 600 റിയാലിന് ജോലി ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. രേണ്ടാ മൂന്നോ മാസത്തിലായിരുന്നു ശമ്പളം നല്‍കിയിരുന്നത്. നരകയാതനയുടെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി അവധി ചോദിച്ചെങ്കിലും കരാര്‍ മൂന്നു വര്‍ഷത്തേക്കാണെന്ന് പറഞ്ഞ് തൊഴിലുടമ നിഷേധിച്ചു. പിന്നീട് മരുഭൂമിയുടെ ചൂടും തണുപ്പും സഹിച്ച കാത്തിരിപ്പായിരുന്നു. മൂന്നു വര്‍ഷമായപ്പോള്‍ ഇഖാമ ഒരു വര്‍ഷത്തേക്കു കൂടി പുതുക്കിയിട്ടുെണ്ടന്നും കാലാവധി കഴിഞ്ഞേ നാട്ടിലേക്ക് വിടൂ എന്ന് സ്പോണ്സര് ശഠിച്ചു.
ക്ഷമയുടെ അങ്ങേയറ്റം കണ്ട ഹൈദര്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ഘടകവുമായി ബന്ധപ്പെടുകയും ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. കോടതിയില്‍ നടന്ന ചര്‍ച്ചയിലാണ് നാട്ടിലയക്കാന്‍ തീരുമാനമായത്. കുടിശികയുായിരുന്ന പത്ത് മാസത്തെ ശമ്പളം നല്‍കാനോ ടിക്കറ്റ് അനുവദിക്കാനോ സ്പോണ്സര് തയ്യാറായില്ല. കഴിഞ്ഞ രണ്ടു മാസമായി ഫോറം പ്രവര്‍ത്തകരുടെ
സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്. രോഗിയായ ഭാര്യയും പിതാവും ഒരു കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണ ബാധ്യത ചോദ്യചിഹ്നമായി അവശേഷിക്കുമ്പോഴും നീണ്ട കാത്തിരിപ്പിനൊടുവില്‍ നാടണയാനായതില് ദൈവത്തെ സ്തുതിക്കുകയാണ് ഈ യുവാവ്.
ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്കു പുറമേ തന്നെ സഹായിച്ച ജുബൈല്‍ കിംസ് ആശുപത്രി മാനേജര്‍ പ്രിന്‍സ്, ഹമീദ്, മറ്റു മലയാളി ജീവനക്കാര്‍ക്കും നന്ദിയറിയിച്ച് ഹൈദര്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു. കിംസ് ജീവനക്കാരാണ് ടിക്കറ്റ് നല്‍കിയത്. ഫോറം പ്രവര്‍ത്തകരായ സിദ്ദീഖ് ആലുവ, ഷുഹൈബ് മാഹി, റാഫി കൊല്ലം, നജീബ്, തൗഫീഖ് കണ്ണൂര്‍ ആവശ്യമായ സഹായങ്ങള്‍ നല്കി.

Keywords: Hyder, Reach, Home, Sponsor harassment, Jeddah, IFF, Help, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News