ഹുബ്ബു റസൂല്‍ 2015: അജ്‌വ മീലാദ് നബി സംഗമം ജനുവരി 1ന്
Dec 8, 2015, 09:30 IST
കുവൈത്ത്: (www.kasargodvartha.com 08/12/2015) അല്‍ അന്‍വാര്‍ ജസ്റ്റിസ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ (അജ്‌വ കുവൈറ്റ്) ആഭിമുഖ്യത്തില്‍ പ്രവാചക ജന്മദിനാഘോഷത്തിന്റെ ഭാഗമായി അബ്ബാസിയയിലെ എംപയര്‍ ഓഡിറ്റോറിയത്തില്‍ 'ഹുബ്ബു റസൂല്‍ 2015' എന്ന പേരില്‍ ജനുവരി ഒന്നിന് മീലാദു നബി ആഘോഷം സംഘടിപ്പിക്കുന്നു.
പരിപാടിയില്‍ തിരുനബിയുടെ സ്‌നേഹസന്ദേശത്തെ അധികരിച്ച് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. സ്വലാത്ത് മജ്‌ലിസ്, മൗലീദ്, ബുര്‍ദ, പ്രവാചക പ്രകീര്‍ത്തന ഗാനങ്ങള്‍, പ്രകീര്‍ത്തന പ്രഭാഷണം, അന്നദാനം തുടങ്ങിയ വിപുലമായ പരിപാടികള്‍ക്ക് സിറ്റി പാരഗണ്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി. സലീം തിരൂര്‍ ചെയര്‍മാനായി സ്വാഗത സംഘം രൂപവല്‍ക്കരിച്ചു.
മുസ്തഫ മള്ഹരി കൊല്ലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷുക്കൂര്‍ അഹ് മദ്, സലീം തിരൂര്‍, ഹുമയൂണ്‍ വാടാനപ്പള്ളി, റഹീം ആരിക്കാടി, റിഷാദ് അയിലക്കാട്, സക്കീര്‍ ഹുസൈന്‍, ഹംസ കൊച്ചി എന്നിവര്‍ സംസാരിച്ചു. വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 55827475, 67717593 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Kuwait, Milad-e-Shereef, Programme, Inauguration, Gulf, Ajwa.