city-gold-ad-for-blogger

'എങ്ങിനെ ഒരു എന്‍ജിനീയര്‍ ആകാം': വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

ദമ്മാം: (www.kasargodvartha.com 20.04.2014) പ്രായോഗിക വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലേക്ക് തിരിയുന്ന വിദ്യാര്‍ഥികള്‍ക്കായി വ്യത്യസ്ത എന്‍ജിനീയറിങ് ശാഖകളെകുറിച്ച് മനസ്സിലാക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 26ന് ശനിയാഴ്ച ദമ്മാം നെസ്‌റ്റോ ഹാളില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറമാണ് മാര്‍ഗനിര്‍ദേശ പരിപാടി ഒരുക്കിയിട്ടുള്ളത്.

ഇന്ത്യയിലും ഗള്‍ഫ് മേഖലയിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള എന്‍ജിനീയറിങ് കോളേജുകളെ കുറിച്ചും പഠന വിഷയങ്ങളും ഫീസ് ഘടനയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മനസ്സിലാക്കുവാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും ഇതിലൂടെ അവസരം ലഭിക്കും. എട്ടാം തരം മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

'എങ്ങിനെ ഒരു എന്‍ജിനീയര്‍ ആകാം': വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
വിദ്യാഭ്യാസ രംഗം കച്ചവടവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കാലത്ത് വന്‍തുക നല്‍കി നേടിയെടുക്കുന്ന പ്രഫഷണല്‍ സീറ്റുകള്‍ പോലും പ്രതീക്ഷിച്ച നിലവാരമോ മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്ന് ഏറെ വൈകിയാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇത്തരം ചതിക്കുഴികളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഇംഗ്ലീഷ് മീഡിയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടി തികച്ചും സൗജന്യമാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ iffdam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0507383097 എന്ന നമ്പറിലോ ബന്ധപ്പടണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Gulf, Damam, class, Training, Training Class, Education, Education-camp, How to Become an Engineer: Coaching for students 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia