മംഗളൂരുവിനു പിന്നാലെ തിരുവനന്തപുരത്തും പാസ്‌പോര്‍ട്ട് കീറല്‍ വിവാദം; ഭര്‍ത്താവിന്റെയടുത്തേക്ക് പോകാന്‍ മക്കള്‍ക്കൊപ്പമെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ രണ്ട് കഷ്ണമാക്കി നല്‍കിയതായി പരാതി
Mar 28, 2019, 12:48 IST
ജുബൈല്‍ (സൗദി): (www.kasargodvartha.com 28.03.2019) മംഗളൂരുവിനു പിന്നാലെ തിരുവനന്തപുരം വിനാനത്താവളത്തിനെതിരെയും പാസ്‌പോര്‍ട്ട് കീറല്‍ പരാതി. എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് രണ്ട് കഷ്ണമാക്കി നല്‍കിയതായുള്ള പരാതിയുമായി യുവതി രംഗത്തെത്തി. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയ്ക്കാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൈപേറിയ അനുഭവമുണ്ടായത്.
മാര്‍ച്ച് 23ന് രാവിലെ എട്ടു മണിക്ക് സൗദിയിലുള്ള ഭര്‍ത്താവ് ഇര്‍ഷാദിന്റെ അടുത്തേക്ക് പോകാന്‍ മക്കളായ ഫാസില്‍, ഫാഹിം എന്നിവരോടൊപ്പം എത്തിയതായിരുന്നു ഷനുജ. ഗള്‍ഫ് എയര്‍ വിമാനയാത്രക്ക് ബോര്‍ഡിംഗ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് കൈമാറിയതിനു ശേഷം പാസ്‌പോര്‍ട്ട് കീറിയെന്ന് പറഞ്ഞ് യാത്ര തടഞ്ഞുവെന്നാണ് ഇവരുടെ പരാതി. പാസ്‌പോര്‍ട്ട് വാങ്ങിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ എങ്ങോട്ടാണ് പോകുന്നതെന്നും എന്തിനു പോകുന്നുവെന്നുമുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഇതിനു ശേഷം പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കീറിയിട്ടുണ്ടെന്നും നിങ്ങള്‍ക്ക് യാത്ര ചെയ്യാനാവില്ലെന്നും അറിയിക്കുകയായിരുന്നുവത്രേ.
നോക്കിയപ്പോള്‍ പാസ്‌പോര്‍ട്ട് അല്‍പം ഇളകിയ നിലയിലായിരുന്നു. ഉദ്യോഗസ്ഥന്‍ അടുത്തിരുന്ന സഹപ്രവര്‍ത്തകനോട് എന്തുവേണമെന്ന് ചോദിച്ചു. അതു പ്രശ്‌നമാക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് ഉദ്യോഗസ്ഥന്‍ എന്തോ സംസാരിച്ചു മടങ്ങി വന്നു. തുടര്‍ന്ന് പൂര്‍ണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്‌പോര്‍ട്ട് ആണ് കാണിച്ചു തന്നതെന്ന് യുവതി പറഞ്ഞു. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. വിമാനത്താവളത്തില്‍ പ്രവേശിച്ചപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തിരിച്ചു നല്‍കിയ പാസ്‌പോര്‍ട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് കീറിയ നിലയില്‍ കണ്ടതെന്നും ഷനുജ പറഞ്ഞു.
തുടര്‍ന്ന് വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷം യാത്രക്ക് അനുവദിക്കുകയായിരുന്നുവത്രേ. സംഭവത്തില്‍ ഇര്‍ഷാദ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചിട്ടുണ്ട്. ഡി ജി പിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി ലഭിച്ചു. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ ലഭിക്കാന്‍ ഇര്‍ഷാദ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവിടുന്ന് അറിയിച്ചതനുസരിച്ച് എഫ് എഫ് ആര്‍ ഒ നരേന്ദ്രന് പരാതി അയച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. നേരത്തെ പലതവണ തിരുവനന്തപുരം വഴി ദമ്മാമിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ആദ്യമായാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടാകുന്നതെന്ന് ഷനുജ വ്യക്തമാക്കി. സൗദിയില്‍ ടെലികോം കമ്പനിയില്‍ ജോലിക്കാരനാണ് ഇര്‍ഷാദ്.
നേരത്തെ മംഗളൂരു വിമാനത്താവളത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ദുബൈയിലേക്ക് പോകാന്‍ കാസര്‍കോട്ടു നിന്നും കൈകുഞ്ഞുങ്ങളുമായെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് കീറി നല്‍കിയെന്നായിരുന്നു പരാതി. ഈ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് തിരുവനന്തപുരത്തും സമാന സംഭവം അരങ്ങേറിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Gulf, Trending, Thiruvananthapuram, House wife's complaint against Thiruvananthapuram Airport
< !- START disable copy paste -->