സബീനയെ പുനരധിവസിപ്പിക്കാന്‍ സഹായം
Jan 30, 2013, 12:31 IST
ജിദ്ദ: അല്‍ ഖുറയ്യാത്തില്‍ മാസങ്ങള്‍ നീണ്ട ദുരിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയ കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനി കടവളത്ത് വളപ്പില്‍ സബീന(55)യുടെ പുനരധിവാസത്തിന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അറിയിച്ചു. ക്ലീനിങ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന സബീന സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് നാട്ടിലേക്കു പോയത്.
കമ്പനി കൈയ്യൊഴിഞ്ഞതിനാല്‍ ഫ്രറ്റേണിറ്റി ഫോറമാണ് അവര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയത്. പണിതീരാത്ത വീടും തിരിച്ചടക്കാന്‍ കഴിയാത്ത രണ്ടര ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമാണ് രോഗ ബാധിതയായി മടങ്ങിയ സബീനയുടെ സമ്പാദ്യം. ഇളയ മകന്‍ നൗഷാദിന് മാനസിക വൈകല്യമുണ്ട്. സബീനയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇഖ്ബാല്‍ ചെമ്പന്‍(0532131529), ജസ്ഫര്‍ കണ്ണൂര്‍(0568979405)എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

Keywords: Sabeena, Help, IFF, Jeddah, Gulf, Malayalam news, Kannur, Company, Treatment, Medicine, Chirakkal.