city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂടൽ മഞ്ഞിൽ കുരുങ്ങി യു എ ഇ; മുന്നറിയിപ്പുമായി അധികൃതർ; നിയമം കർശനമാക്കി പോലീസും

ദുബൈ: (www.kasargodvartha.com 23.12.2017) ശനിയാഴ്ച്ച പുലർച്ചെ മുതൽ രൂപപ്പെട്ട കടുത്ത മൂടൽ മഞ്ഞിൽ യു എ ഇ യിലെ റോഡുകളിൽ കാഴ്ച്ച ആയിരം മീറ്ററിൽ താഴെ ആയതോടെ ശക്തമായ മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷകർ. അന്തരീക്ഷത്തിലെ ഈർപ്പം വൈകുന്നേരങ്ങളിൽ മുതൽ പുലർച്ചെ വരെ ഉയർന്നേക്കാം എന്നും കൂടുതൽ ശക്തമായ മൂടൽമഞ്ഞിന്റെ സാന്നിധ്യം ഉൾപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഒരുപോലെ വ്യാപിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (എൻ എം സി) അധികൃതർ അറിയിച്ചു.

തീരപ്രദേശങ്ങളിൽ മൂടൽ മഞ്ഞിന്റെ സാന്നിധ്യം ശക്തമാണെന്നും, ഒരു നോട്ടിക്കൽ മൈലിനു ശേഷമുള്ള കാഴ്ച്ചയെ അത് പൂർണമായും മറച്ചേക്കാം എന്നും എൻ എം സി അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ താപനിലയായ പത്ത് ഡിഗ്രി സെൽഷ്യസ് അൽ-ദായിദിൽ രേഖപ്പെടുത്തി. അബുദാബി, ദുബൈ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ തുടങ്ങിയ സ്‌ഥലങ്ങളിലും താപനില 12 നും 18 നും ഇടയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലാവസ്‌ഥാ വ്യതിയാനം ശക്തമായി നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ നിരത്തുകളിലും പൊതുഇടങ്ങളിലും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണമെന്നും എൻ സി എം അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം ശക്തമായ നിർദേശങ്ങളുമായി യു എ ഇ പോലീസും രംഗത്തുവന്നു. മോശമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ ശ്രദ്ധയോടെ ഓടിക്കണമെന്നും വേഗത കുറച്ച് മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും പോലീസ് നിർദേശിച്ചു.

പുതിയ ട്രാഫിക് നിയമപ്രകാരം മഞ്ഞു കാലങ്ങളിൽ നേരിയ വെളിച്ചമോ ഫോഗ് ലാമ്പോ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരിൽ നിന്നും അഞ്ഞൂറ് ദിർഹം പിഴ ഈടാക്കുമെന്നും നാല് ബ്ലാക്ക് പോയിന്റുകൾ പതിച്ചു നൽകുമെന്നും യു എ ഇ പോലീസ് ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുകളിൽ കാണപ്പെട്ട മഞ്ഞിനാൽ നാലോളം വിമാനങ്ങൾ വൈകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും, കൃത്യമായ കാരണം വ്യക്തമാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

മൂടൽ മഞ്ഞിൽ കുരുങ്ങി യു എ ഇ; മുന്നറിയിപ്പുമായി അധികൃതർ; നിയമം കർശനമാക്കി പോലീസും


Summary: Heavy fog take over UAE; Authorities urges to be alert. Dense fog hits UAE as the visibility reduced up to 1000 metre. Authorities urged residents to be alert, while the weather forecasters affirmed that the conditions will be persisting up to a few more days.

Keywords:  Gulf, news,  Top-Headlines, Heavy fog, UAE, heavy-fog-take-over-uae-authorities

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia