കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; ആരോഗ്യ ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണം
May 2, 2017, 11:30 IST
കുവൈത്ത്: (www.kasargodvartha.com 02.05.2017) കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുവാനും സര്‍ക്കാര്‍ നേരിടുന്ന അധിക സാമ്പത്തിക ചെലവ് നിയന്ത്രിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു നടപടി.
പാര്‍ലമെന്റ് ധനകാര്യ സമിതിയും നിയമ സമിതിയും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അംഗീകരിച്ചതായി എം പി ഖലീല്‍ അല്‍ സാലെഹ് വ്യക്തമാക്കി. സന്ദര്‍ശന വിസയിലെത്തുന്നവരുടെ ആരോഗ്യ ചികിത്സാ ചിലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കുകയും അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി സര്‍ട്ടിഫിക്കറ്റ് സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം സ്‌പോണ്‍സര്‍ തന്നെ ഹാജരാക്കുകയും ചെയ്യണം.
സന്ദര്‍ശക വിസയിലെത്തുന്ന വിദേശികളുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ ഭാഗമായി സന്ദര്‍ശകര്‍ക്ക് എല്ലാവിധ ചികിത്സയും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭ്യമാക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനും വേണ്ടി അഹ് മദി, ഫഹാഹീല്‍, ജാഹറ, ഫര്‍വാനിയ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദേശികള്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മാണം നടക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait, Health, Insurance, Health-insurance, Visits, Treatment, Hospital, Visa, Government, Foreigners, Accepted, Sponsors, Submit, Policy Certificate.