ഖാസിയുടെ മരണം പുനരന്വേഷണം നടത്തണം
Dec 19, 2011, 09:30 IST
ദുബായ്: സമസ്ത വൈസ്പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന സി.എം.ഉസ്താദിന്റെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ നടത്തിയ അന്വേഷണം സംശയാസ്പദമാണെന്ന് ഹൈക്കോടതി കണ്ടെത്തിയ സ്ഥിതിക്ക്, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നും, മരണം ആത്മഹത്യയാക്കി മാറ്റി ആദ്യം മുതല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഹബീബ് റഹ്മാന്റെയും മറ്റും പങ്ക് അന്വേഷിക്കണമെന്നും ദുബായ് കാസര്‍കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫും മറ്റ് സംഘടനകളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു.
ശാഫി ഹാജി ഉദുമ അദ്ധ്യക്ഷം വഹിച്ചു. ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ത്വാഹിര്‍ മുഗു അകബീര്‍ അസ്അദി, കെ.വി.വി.കുഞ്ഞബ്ദുല്ല വള്‍വക്കാട്, സയ്യിദ് ബംബ്രാണ, സ്വാബിര്‍ മെട്ടമ്മല്‍,ഹാഷിം ഉദുമ എന്നിവര്‍ സംസാരിച്ചു. അഷ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും ഫാസില്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
Keywords: C.M Abdulla Maulavi, SKSSF, Dubai, Gulf