പ്രവാസ ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹസൈനാര്‍ ഹാജിക്കും, അബ്ദുല്ല പാണലത്തിനും ഹൈവെ പാണലം യു എ ഇ കമ്മിറ്റിയുടെ ആദരം
May 9, 2017, 09:30 IST
ദുബൈ: (www.kasargodvartha.com 09.05.2017) പ്രവാസ ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട പാണലം സ്വദേശികള്‍ക്ക് ആദരം. ഹൈവെ പാണലം യു എ ഇ കമ്മിറ്റി അജ്മാന്‍ തുമ്പെ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'പാണലക്കാര്‍ സംഗമത്തില്‍' വെച്ചാണ് ഹസൈനാര്‍ ഹാജി, അബ്ദുല്ല പാണലം എന്നിവരെ ആദരിച്ചത്. ഇല്ല്യാസ് ജാക്‌സ് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു.
പതിറ്റാണ്ടിലധികം പ്രവാസ ജീവിതം നയിക്കുന്ന ഉമ്മര്‍ പാണലം, ബഷീര്‍ പി എം എ, മുഹമ്മദ് 786, ഇബ്രാഹിം, അഷ്‌റഫ് പി എം എ, ഇല്ല്യാസ് ജാക്‌സ്, ഗഫൂര്‍ പാണലം, അഷ്‌റഫ് മൂലയില്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഉമര്‍ പാണലം അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രീമിയര്‍ ലീഗ് മത്സരവും നടന്നു. ഹസൈനാര്‍ ഹാജി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിനാന്‍ പാണലം സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.

Keywords: Dubai, Felicitation, Programme, Meet, Pravasi League, Pravasi, Panalam, UAE Committee.