ഹാപ്പിഹോം വിളംബരം
Jan 2, 2012, 12:30 IST
അല്‍ജഹ്‌റ: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് നാഷണല്‍ കമ്മിറ്റി ജനുവരി ആറിന് വൈകിട്ട് അഞ്ച് മണിക്ക് സാല്‍മിയ പ്രൈവറ്റ് എജ്യുക്കേഷണല്‍ ഡയറക്ടേറേറ്റില്‍ വെച്ച് സംഘടിപ്പിക്കുന്ന ' ഹാപ്പിഹോം ' ഗൃഹനിര്‍മ്മാണശില്‍പശാലയുടെ പ്രചരണാര്‍ഥം ജഹ്‌റ ഐ.സി.എഫും ആര്‍.എസ്.സി.യും മുജമ്മവാറ സുന്നീ സെന്ററില്‍ വെച്ച് 'ഹാപ്പിഹോം വിളംബരം' സംഘടിപ്പിച്ചു. ആര്‍.എസ്.സി കുവൈത്ത് കമ്മിറ്റി മുന്‍ ട്രഷറര്‍ മുഹമ്മദ് എം. ഫള്ഫരി വിളംബര പ്രസംഗം നടത്തി. ഇസ്മയില്‍ മുസ്‌ലിയാര്‍ വയനാട് മുഖ്യ പ്രഭാഷണം നടത്തി. ആര്‍.എസ്.സി. ചെയര്‍മാന്‍ ശാഫി സഖാഫി തിരൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റി അംഗം ഇബ്രാഹീം ഹാജി കടുങ്ങല്ലൂര്‍, ഉവൈസ് എലമ്പ്ര, സത്താര്‍ കണ്ണൂര്‍, ഹനീഫ മുസ്‌ലിയാര്‍, എന്നിവര്‍ സംബന്ധിച്ചു. ഹാപ്പിഹോമിലേക്ക് പ്രത്യേക വാഹനം ഏര്‍പ്പാടാക്കുകയും ചെയ്തു.
Keywords: RSC, Gulf