city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹനീഫ് എം കൽമാട്ടയുടെ 'അബ്രക്കരികിൽ' പ്രകാശനം ചെയ്‌തു; എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്തുവാൻ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

ദുബൈ: (www.kasargodvartha.com 15.11.2021) ദുബൈ കെ എം സി സി സംസ്ഥാന മുൻ സെക്രടറിയും മീഡിയ വിംഗ് ചെയർമാനുമായിരുന്ന ഹനീഫ് എം കൽമാട്ട രചിച്ച 'അബ്രക്കരികിൽ' പുസ്തകം പ്രകാശനം ചെയ്‌തു. 50 കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാർജ അന്തർദേശീയ പുസ്തകമേളയിൽ ‌ സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിച്ചു.

ഹനീഫ് എം കൽമാട്ടയുടെ 'അബ്രക്കരികിൽ' പ്രകാശനം ചെയ്‌തു; എഴുത്തും വായനയും മാനുഷിക മൂല്യങ്ങൾ വളർത്തുവാൻ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ



   

ഒരു തലമുറയുടെ നന്മകൾ വർധിപ്പിക്കാനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാനും എഴുത്തും വായനയും അനിവാര്യമാണെന്നും വളർന്നുവരുന്ന എഴുത്തുകാർക്ക് നൽകുന്ന പ്രോത്സാഹനവും വായനാ ശീലം വളർത്താനുള്ള പരിശ്രമങ്ങളും തികച്ചും അഭിനന്ദനാർഹമാണെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു.

യു എ ഇ യുടെ 50-ാം ദേശീയ ദിനഘോഷങ്ങളുടെ വേളയിൽ 50 കവിതകളുടെ സമാഹാരം ഈ രാജ്യത്തോടുള്ള കൂറും സ്നേഹോപഹാരവും ആണെന്ന് ഹനീഫ് കൽമാട്ട അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി കാസർകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യു എ ഇ കെഎംസിസി ജനറൽ സെക്രടറി പി കെ അൻവർ നഹ, ഹുസൈനാർ ഹാജി എടച്ചകൈ, മുസ്ത്വഫ തിരൂർ, അഡ്വ. ഗസ്സാലി, അശ്‌റഫ് കൊടുങ്ങല്ലൂർ, മുസ്ത്വഫ വേങ്ങര, ഹനീഫ് കൽമട്ട, അഫ്സൽ മെട്ടമ്മൽ, റശീദ് ഹാജി കല്ലിങ്കാൽ, സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്, ഹസൈനാർ ബീജന്തടുക്ക, ഫൈസൽ മുഹ്‌സിൻ തളങ്കര, കെ പി അബ്ബാസ് കളനാട്, ഡോ. ഇസ്മാഈൽ, ഇബ്രാഹിം ബേരികെ, സുഹൈൽ കോപ്പ, യൂസുഫ് ഷേണി, മുനീർ ബേരികെ, ഹസൻ കുദുവ, ജബ്ബാർ ബൈദല, മുഹമ്മദ് പാച്ചാനി, ഖാലിദ് മള്ളങ്കൈ സംബന്ധിച്ചു. ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു.

Keywords:  Dubai, UAE, Gulf, News, Book-release, KMCC, Sharjah,  Haneef M Kalmatta's book released.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia