ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സേവനം: ഫ്രറ്റേണിറ്റി ഫോറം പദ്ധതി പൂര്‍ത്തിയാക്കി
Aug 29, 2013, 00:45 IST
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ പദ്ധതിക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രൂപംനല്‍കി. ഇത്തവണയും സൗദിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. ഇന്ത്യന്‍ കോണ്‍സുലേറ്റ് വേള്‍ഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത് (വമി) എന്നിവയ്ക്ക് പുറമേ മറ്റ് ഔദ്യോഗിക വിഭാഗങ്ങളുടെയും സഹകരണം ഇതിനു വേണ്ടി ഉപയോഗപ്പെടുത്തും.
സേവന പ്രവര്‍ത്തനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് പദ്ധതിക്ക് രൂപംനല്‍കിയിട്ടുള്ളത്. തീര്‍ത്ഥാടകരുടെ ആദ്യ വിമാനം എത്തിയതു മുതല്‍ ഹജ്ജ് വരെയാണ് ഒന്നാംഘട്ടം. ഇതില്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളും ഇരുഹറമുകളും പരിസര പ്രദേശങ്ങളും ഉള്‍പെടുന്നു. രണ്ടാംഘട്ടം ഹജ്ജിന്റെ കര്‍മദിനങ്ങളില്‍ മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ, അസീസിയ, ശീഷ എന്നിവിടങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ മുഴുവന്‍ വളണ്ടിയര്‍മാരും ഈ മേഖലകളില്‍ കര്‍മനിരതരാവും. വനിതാ വളണ്ടിയര്‍മാരുടെ സേവനം ഇത്തവണയും ഉണ്ടായിരിക്കും.
ഹജ്ജിനു ശേഷമുള്ള മൂന്നാംഘട്ട സേവനം ഇരുഹറമുകളുടെ പരിസരം, ഹാജിമാരുടെ താമസസ്ഥലം, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലായിരിക്കും. സെപ്റ്റംബര്‍ 20 മുതല്‍ മുഴുസമയ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. തുടക്കം മുതല്‍ തന്നെ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ ഫ്രറ്റേണിറ്റി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താനാവും.
അടുത്തയാഴ്ച ചേരുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫോറം പ്രതിനിധികളുടെ യോഗത്തില്‍ വളണ്ടിയര്‍ സേവനത്തിനായി പ്രത്യേക കമ്മിറ്റിക്ക് രൂപംനല്‍കും. ഫ്രറ്റേണിറ്റി ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളെ ഉള്‍കൊള്ളിച്ച് ഉപദേശക സമിതി രൂപീകരിക്കും.
പദ്ധതിക്ക് രൂപംനല്‍കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളായ ഇര്‍ഷാദ് ഹുസൈന്‍ ലക്‌നോ, ഹുസൈന്‍ ജോക്കട്ട, മുദസിര്‍ മംഗലാപുരം, ഷെയ്ഖ് മത്താര്‍ ചെന്നൈ, കബീര്‍ കൊണ്ടോട്ടി, അഷ്‌റഫ് ബടുക്കല്‍, ഷംസുദ്ദീന്‍ മലപ്പുറം സംസാരിച്ചു.
സേവന പ്രവര്‍ത്തനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് പദ്ധതിക്ക് രൂപംനല്‍കിയിട്ടുള്ളത്. തീര്‍ത്ഥാടകരുടെ ആദ്യ വിമാനം എത്തിയതു മുതല്‍ ഹജ്ജ് വരെയാണ് ഒന്നാംഘട്ടം. ഇതില്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളും ഇരുഹറമുകളും പരിസര പ്രദേശങ്ങളും ഉള്‍പെടുന്നു. രണ്ടാംഘട്ടം ഹജ്ജിന്റെ കര്‍മദിനങ്ങളില്‍ മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ, അസീസിയ, ശീഷ എന്നിവിടങ്ങളിലായിരിക്കും. ഈ ദിവസങ്ങളില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്റെ മുഴുവന്‍ വളണ്ടിയര്‍മാരും ഈ മേഖലകളില്‍ കര്‍മനിരതരാവും. വനിതാ വളണ്ടിയര്‍മാരുടെ സേവനം ഇത്തവണയും ഉണ്ടായിരിക്കും.
ഹജ്ജിനു ശേഷമുള്ള മൂന്നാംഘട്ട സേവനം ഇരുഹറമുകളുടെ പരിസരം, ഹാജിമാരുടെ താമസസ്ഥലം, എയര്‍പോര്‍ട്ടുകള്‍ എന്നിവിടങ്ങളിലായിരിക്കും. സെപ്റ്റംബര്‍ 20 മുതല്‍ മുഴുസമയ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. തുടക്കം മുതല്‍ തന്നെ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ ഫ്രറ്റേണിറ്റി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താനാവും.

പദ്ധതിക്ക് രൂപംനല്‍കുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളായ ഇര്‍ഷാദ് ഹുസൈന്‍ ലക്‌നോ, ഹുസൈന്‍ ജോക്കട്ട, മുദസിര്‍ മംഗലാപുരം, ഷെയ്ഖ് മത്താര്‍ ചെന്നൈ, കബീര്‍ കൊണ്ടോട്ടി, അഷ്‌റഫ് ബടുക്കല്‍, ഷംസുദ്ദീന്‍ മലപ്പുറം സംസാരിച്ചു.
Keywords : Jeddah, IFF, Gulf, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.