ജിംഖാന ക്രിക്കറ്റ് കിരീടം റോക്കെര്‍സ് പയ്യന്നൂരിന്
Mar 17, 2014, 19:32 IST
ദുബൈ: (News Kasaragodvartha.com 17.03.2014) മേല്‍പറമ്പ് ജിംഖാന ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈയിലെ മംസാര്‍ ഗ്രൗണ്ടില്‍ മാര്‍ച്ച് ഏഴ്, 14 തീയ്യതികളില്‍ നടന്ന ജിംഖാന ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ശക്തരായ റോക്കെര്‍സ് പയ്യന്നൂര്‍ പ്രഗല്‍ഭരായ എം.സി.സി. കാസര്‍കോടിനെ ഏഴ് വിക്കറ്റിന് പരാചയപ്പെടുത്തി സിറ്റി ആന്‍ഡ് സ്വീറ്റി ട്രോഫി കരസ്ഥമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എം.സി.സി. കാസര്‍കോട് റോക്കെര്‍സ് പയ്യന്നൂരിന്റെ അന്‍സാരിയുടെ സ്വിംഗ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആറു ഓവറില്‍ 37 റണ്‍സ് മാത്രം എടുക്കാന്‍ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോക്കേസ് പയ്യന്നൂര്‍ നാല് ഓവറില്‍ മൂന്ന് വിക്കെറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ എം.സി.സി. കാസര്‍കോടും, രണ്ടാം സെമിയില്‍ ആവേശകരമായ മത്സരത്തില്‍ കാര്‍ഗിലിനെ ഒരു റണ്‍സിനു തോല്‍പ്പിച്ചു പയ്യന്നൂരും ഫൈനലില്‍ ഇടം നേടി.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചും, ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരീസും ടൂര്‍ണമെന്റിലെ മികച്ച ബോളര്‍ ആയും പയ്യന്നൂരിന്റെ അന്‍സാരിയെയും, മികച്ച ബാറ്റ്‌സമാനായി സന്തോഷിനെയും തെരഞ്ഞെടുത്തു. ചന്ദ്രഗിരി മേല്‍പറമ്പാണ് ടൂര്‍ണമെന്റിലെ മികച്ച ടീം.
സമാപന ചടങ്ങില്‍ അബ്ദുര്‍ റഹ്മാന്‍, ഹനീഫ് മരവയല്‍, സി.ബി. അബ്ദുല്‍ അസീസ്, അഷ്‌റഫ് ബോസ്സ്, ടീ.ആര്‍. ഹനീഫ, എ.ആര്‍. ഖാലിദ്, അമീര്‍ കല്ലട്ര, റഹ്മാന്‍ കൈനോത്ത്, ഷഫീക് കൈനോത്ത്, ഷരീഫ് മയ്യ, നിസാര്‍ കൈനോത്ത്, എം.കെ. മുഹമ്മദ് കുഞ്ഞി, ഇല്യാസ് പള്ളിപ്പുറം, സാബിര്‍ വളപ്പില്‍, ഷംസീര്‍ കുന്നരിയത്ത്, റഹ്മാന്‍ കടങ്കോട് തുടങ്ങിയവര്‍ ജേതാകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Gymkhana Cricket, Sports, Gulf, Payyannur, Melparamba, Cricket Fest, Cricket Tournament, Winner, Rockers Payyannur.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍