city-gold-ad-for-blogger

ഗള്‍ഫ് സത്യധാര: ബഹ്‌റൈന്‍ തല പ്രകാശനം 29ന് മനാമയില്‍

ഗള്‍ഫ് സത്യധാര: ബഹ്‌റൈന്‍ തല പ്രകാശനം 29ന് മനാമയില്‍
ഗള്‍ഫ് സത്യധാരയുടെ ജി.സി.സി തല പ്രകാശനം
അബൂദാബിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
മനാമ: ഗള്‍ഫ് സത്യധാര ബഹ്‌റൈന്‍ തല പ്രകാശനവും പ്രചരണോദ്ഘാടനവും 29ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും.

സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ഏരിയാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രമുഖ വാഗ്മി ഹാഫിള് അഹ്മദ് കബീര്‍ ബാഖവിയുടെ ത്രിദിന മത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന വേദിയിലാണ് ഗള്‍ഫ് സത്യധാരയുടെ പ്രകാശനം നടക്കുന്നത്.

1997 ആഗസ്റ്റ് രണ്ടിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോഴിക്കോട്ട് പ്രകാശനം ചെയ്ത് ആരംഭിച്ച സത്യധാര മാസികയുടെ ഗള്‍ഫ് പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഗള്‍ഫ് സത്യധാര പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ബഹ്‌റൈന്‍ സമസ്ത, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും ഏരിയാ പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കുമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് അറിയിച്ചു.

Keywords: Gulf sathyadara, Release, Manama, Bahrain, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia