city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ പ്രതിസന്ധി; ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: (www.kasargodvartha.com 11.06.2017) ഖത്തര്‍ പ്രതിസന്ധിയെതുടര്‍ന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. എല്ലാ ഗള്‍ഫ് രാജ്യങ്ങളും അവിടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതായി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. ഏതെങ്കിലും തരത്തിലുള്ള സഹായമാവശ്യമായി വന്നാല്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നും വിദേശ കാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

സൗദി അറേബ്യ ഉള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായി ബന്ധങ്ങള്‍ വിച്ഛേദിച്ചത് ചര്‍ച്ചയിലൂടെ പരിഹരിച്ച് ബന്ധം പുന:സ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗള്‍ഫില്‍ ശാന്തിയും സുരക്ഷയും നിലനില്‍ക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം നിലനിര്‍ത്തി രാജ്യാന്തര തത്വങ്ങളുടെയും പരമാധികാരത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്ത വിധം പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഖത്തര്‍ പ്രതിസന്ധി; ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

SUMMARY: India on Saturday said it is closely monitoring the situation in the Gulf where several countries led by Saudi Arabia have cut off diplomatic ties with Qatar and that the countries have assured continued support for the welfare and well-being of the Indians living there.

Keywords: New Delhi, National, Gulf, Qatar, Gulf Countries Assure Welfare Of Indians In Qatar Amid Crisis

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia