city-gold-ad-for-blogger

സെപ്തംബര്‍ 30 മുതല്‍ ടെല്‍ അവീവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍

മനാമ: (www.kasargodvartha.com 11.09.2021) സെപ്തംബര്‍ 30 മുതല്‍ ഇസ്രാഇലിലെ ടെല്‍ അവീവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍. സെപ്തംബര്‍ 30 മുതല്‍ രണ്ട് പ്രതിവാര സര്‍വീസുകള്‍ ടെല്‍ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. 

ചരിത്രപരമായ ബഹ്‌റൈന്‍-ഇസ്രാഇല്‍ ബന്ധത്തിന്റെ ഭാഗമായി തെല്‍ അവീവിലേക്കുള്ള റൂട് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗള്‍ഫ് എയര്‍ ആക്ടിങ് ചീഫ് എക്‌സിക്യൂടിവ് ഓഫീസര്‍ ക്യാപ്റ്റന്‍ വലീദ് അല്‍ അലാവി പറഞ്ഞു. മേഖലയിലെ സമാധാനവും സമൃദ്ധിയും കൈവരിക്കാന്‍ ഭരണ നേതൃത്വത്തിനും രാജ്യത്തിനും പിന്തുണ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിന്റെ തുടക്കമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 30 മുതല്‍ ടെല്‍ അവീവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍

Keywords: Manama, News, Gulf, World, Top-Headlines, Gulf Air, Flight, Gulf Air announces direct flights to Tel Aviv from Sept 30

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia