Esaad Privilege Card | വിവിധ മേഖലകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍; യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് ഇസാദ് പ്രവിലേജ് കാര്‍ഡ്
ദുബൈ: (www.kasargodvartha.com) യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇസാദ് പ്രവിലേജ് കാര്‍ഡ് ലഭ്യമാക്കാനൊരുങ്ങി അധികൃതര്‍. ആരോഗ്യം, വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, റെസ്റ്റോറന്റ് തുടങ്ങി വിവിധ മേഖലകളില്‍ ഈ കാര്‍ഡുളളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.
ദുബൈയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും, അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസയുള്ളവര്‍ക്കും ഈ പ്രിവിലേജ് കാര്‍ഡ് ലഭ്യമാക്കുമെന്ന് ദുബൈ സര്‍കാര്‍ അറിയിച്ചു. സൗജന്യമായാണ് ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് ഈ കാര്‍ഡ് നല്‍കുക.
ഏറ്റവുമൊടുവില്‍ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ഇളവ് ഉള്‍പെടെ ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ദുബൈ പൊലീസിന്റെ ഇസാദ് പ്രിവിലേജ് കാര്‍ഡ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോകത്തെമ്പാടുമുളള 92 രാജ്യങ്ങളില്‍ ഇസാദ് കാര്‍ഡിന്റെ ഇളവകള്‍ ലഭിക്കും. യുഎഇയില്‍ മാത്രം 7,237 ബ്രാന്‍ഡുകളും സ്ഥാപനങ്ങളും ഇസാദ് കൈവശമുള്ളവര്‍ക്ക് പ്രത്യേക ഇളവുകള്‍ നല്‍കുന്നുണ്ട്.
ദുബൈ പൊലീസ് 2018 ലാണ് ഇസാദ് കാര്‍ഡ് പുറത്തിറക്കിയത്. ഇതുവരെ വിവിധ മേഖലയില്‍ മികവ് പുലര്‍ത്തുന്ന 65,000 പേര്‍ക്കാണ് ദുബൈയില്‍ ഗോള്‍ഡന്‍ വിസ നല്‍കിയതെന്നും അധികൃതര്‍ അറിയിച്ചു.
Keywords: news,World,international,Abudhabi,UAE,Gulf,Dubai,Top-Headlines,Police, Golden Visa holders in Dubai to get Esaad privilege card