കോവിഡ് പ്രതിരോധത്തില്‍ മികവ്; യു എ ഇയില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ 2 മലയാളി ഡോക്ടര്‍മാര്‍ക്കുകൂടി ഗോള്‍ഡന്‍ വിസ
May 19, 2020, 15:06 IST
ദുബൈ: (www.kasargodvartha.com 19.05.2020) കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതിന് യു എ ഇയില്‍ കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മലയാളി ഡോക്ടര്‍മാര്‍ക്കുകൂടി ഗോള്‍ഡന്‍ വിസ ലഭിച്ചു. ചെറുവത്തൂര്‍ പടന്ന സ്വദേശി ഡോ. സയ്യദ് അഷ്‌റഫ് ഹൈദ്രോസ്, തിരുവനന്തപുരം വര്‍ക്കല സ്വദേശി ഡോ. ഷാജി മുഹമ്മദ് ഹനീഫ് എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചവത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി എച്ച് അബ്ദുര്‍ റഹ് മാനും ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.
കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യു എ ഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. 212 ഡോക്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.
ഡോ. സയ്യിദ് അഷ്‌റഫും ഡോ. ഷാജിയും ദുബൈ റാഷിദ് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷമായി റാഷിദ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. സയ്യദ് അഷ്‌റഫ് ഹൈദ്രോസ് മൈസൂരില്‍ നിന്നാണ് എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് സേലം വിനായക വിഷന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എം ഡി കരസ്ഥമാക്കി. നാല് വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും മംഗളൂരു കെഎംസിയില്‍ നിന്ന് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ എം ഡിയും നേടിയ ഡോ. ഷാജി പിന്നീട് ഇംഗ്ലണ്ടില്‍ ഉപരിപഠനവും നടത്തി. കഴിഞ്ഞ 24 വര്‍ഷമായി യുഎഇയിലുള്ള ഡോ. ഷാജി 1996ല്‍ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സെന്ററിലാണ് സേവനം ആരംഭിച്ചത്. 2007ല്‍ ദുബൈ റാഷിദ് ആശുപത്രിയില്‍ ചേര്‍ന്നു. ഇഡിട്രോമാ സെന്ററിലെ സീനിയര്‍ ഡോക്ടറാണ്.
യുഎഇയില്‍ കോവിഡ് രോഗബാധിതരെ ആദ്യം ചികിത്സിച്ച ആശുപത്രികളിലൊന്നാണ് റാഷിദ് ആശുപത്രി. നിലവില്‍ അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. കോവിഡ് ചികിത്സ ആരംഭിച്ചതുമുതല്‍ രണ്ടുപേരുടെയും താമസം ഹോട്ടലുകളിലാണ്. രണ്ടാഴ്ച കൂടുമ്പോള്‍, കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. അപൂര്‍വമായാണ് വീട്ടിലേയ്ക്കുള്ള യാത്ര.
ഫര്‍ഹാനയാണ് ഡോ. സയ്യദ് അഷ്‌റഫിന്റെ ഭാര്യ. മകന്‍ സയ്യിദ് ഹൈദ്രോസ് അലീഫ് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ എം ബി ബി എസ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ദുബൈയില്‍ വിദ്യാര്‍ത്ഥികളായ ഫാത്തിമ അദീബ, ഹിദായ സൈനബ് എന്നിവരാണ് മറ്റു മക്കള്‍.
റൈഹാനത്താണ് ഡോ. ഷാജിയുടെ ഭാര്യ. മൂത്ത മകന്‍ ഷഫീഖ് ദുബൈയില്‍ എഞ്ചിനീയര്‍ ആണ്. ദുബൈയില്‍ സേവനം ചെയ്യുന്ന ഡോ. ഹീമയാണ് ഷഫീഖിന്റെ ഭാര്യ. രണ്ടാമത്തെ മകള്‍ ഷഹാന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംഡിക്ക് പഠിക്കുന്നു. ഇവരുടെ ഭര്‍ത്താവ് ഡോ. ആഷിഖ് ബംഗളൂരുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. മൂന്നാമത്തെ മകന്‍ റാഫി എം ഷാജി ബംഗളൂരുവില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.
Keywords: Dubai, UAE, Gulf, Kasaragod, Kerala,News, Doctors, Golden Visa for Malayali doctors