city-gold-ad-for-blogger
Aster MIMS 10/10/2023

Golden Visa | പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വിസ സ്വന്തമാക്കി അയാൻ ഇബ്രാഹിം

അബുദബി: (KasargodVartha) പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വിസ സ്വന്തമാക്കി അബുദബി ഖലീഫ സർവകലാശാല വിദ്യാർഥിയും കാസർകോട് നെല്ലിക്കുന്ന് സ്വദേശിയുമായ അയാൻ ഇബ്രാഹിം. 12-ാം ക്ലാസ് (എ ലെവൽ) പരീക്ഷയിൽ അബുദബിയിലെ മെറിലാൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ സ്റ്റാർ സ്വന്തമാക്കി അതുല്യ പ്രകടനം കാഴ്ചവച്ചതിനാണ് ഈ നേട്ടം. അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (ADEK) മികച്ച വിദ്യാർഥി വിഭാഗത്തിലാണ് അയാനെ തേടി ഗോൾഡൻ വിസയെത്തിയത്.

 

Golden Visa | പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വിസ സ്വന്തമാക്കി അയാൻ ഇബ്രാഹിം

പഠന രംഗത്തെ മികവിൽ 100% സ്കോളർഷിപോടെയാണ് അയാൻ ബിരുദ പഠനത്തിന് ഖലീഫ സർവകലാശാലയിൽ പ്രവേശനം നേടിയത്. അപ്ലൈഡ് മാതമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്‌സാണ് ഇവിടെ പഠിക്കുന്നത്. ബെംഗ്ളുറു സ്വദേശിയും അബുദബയിൽ ഇൻഫർമേഷൻ അഷ്വറൻസ് സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ സീനിയർ മാനജരുമായ ഇംറാൻ ഹബീബ് - ഡോ. ശബാന ഇംറാൻ നെല്ലിക്കുന്ന് ദമ്പതികളുടെ മകനാണ് അയാൻ. വർഷങ്ങളായി ഇവർ കുടുംബ സമേതം അബുദബിയിൽ താമസിച്ച് വരികയാണ്.

നെല്ലിക്കുന്ന് ജമാഅത് മുൻ പ്രസിഡന്റ് പരേതനായ കേളുവളപ്പിൽ ഇബ്രാഹിം - സൈനബ് ഇബ്രാഹിം ദമ്പതികളുടെ പേരമകനാണ് അയാൻ. അയാന്റെ മൂത്ത സഹോദരനായ അഹ്‌സൻ സാഹിമും പഠന രംഗത്ത് മികവ് തെളിയിച്ചിരുന്നു. അബുദബിയിലെ ന്യൂയോർക് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ അഹ്‌സൻ സാഹിം 100 ശതമാനം സ്കോളർഷിപോടെയാണ് ഉന്നത പഠനത്തിന് പ്രവേശനം നേടിയത്. മെറിലാൻഡ് ഇന്റർനാഷണൽ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ആയത് ഇംറാൻ സഹോദരിയാണ്. അയാന്റെ കുടുംബാംഗഗങ്ങളും ഏറെ സന്തോഷത്തിലാണ്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Gulf, Gulf-News, Golden Visa, Abu Dhabi, Education,  Golden Visa for Aayan Ebrahim for academic excellenc.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL