city-gold-ad-for-blogger

നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന് രക്തം നൽകുന്നതായിരുക്കും ജീവിതത്തിൽ മറ്റൊരാൾക്ക് ചെയ്തു കൊടുക്കുന്ന ഏറ്റവും മഹത്തായ കാര്യവും, കാരുണ്യവും: ഹകീം കുന്നിൽ

ദുബൈ: (www.kasargodvartha.com 17.04.2021) രക്തദാനത്തിലൂടെ നമ്മൾ ഏറ്റവും വലിയ സാമൂഹ്യ സേവനമാണ് നിർവഹിക്കുന്നതെന്നും രക്തദാനം ഒരു ജീവന്‍ നില നിര്‍ത്തുന്നതിന്റെ ഭാഗമാണെന്നും കാസർകോട് ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ. ദുബൈ കെ എം സി സി കാസർകോട് ജില്ലാ കമിറ്റിയും കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച് ദെയ്‌റ നൈഫിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന് രക്തം നൽകുന്നതായിരുക്കും ജീവിതത്തിൽ മറ്റൊരാൾക്ക് ചെയ്തു കൊടുക്കുന്ന ഏറ്റവും മഹത്തായ കാര്യവും, കാരുണ്യവുമെന്ന് അദ്ദേഹം പറഞ്ഞു. പുണ്യ റമദാനിൽ പൊലും രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചുകൊണ്ട് ‌പാവപ്പെട്ട രോഗികൾക്ക്‌ അത്താണിയാവുന്ന കെ എം സി സിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും ഹകീം കുന്നിൽ കൂട്ടിച്ചേർത്തു.

നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന് രക്തം നൽകുന്നതായിരുക്കും ജീവിതത്തിൽ മറ്റൊരാൾക്ക് ചെയ്തു കൊടുക്കുന്ന ഏറ്റവും മഹത്തായ കാര്യവും, കാരുണ്യവും: ഹകീം കുന്നിൽ

ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രടറി അഫ്സൽ മെട്ടമ്മൽ ജില്ല ഭാരവാഹികളായ റശീദ് ഹാജി കല്ലിങ്കാൽ, കെ പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാനാച്ചേരി, എസ് കെ എസ് എസ് എഫ് ദുബൈ കാസർകോട് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, ദുബൈ ഇൻകാസ് പ്രതിനിധികളായ നൗശാദ് കന്യപ്പാടി, ഫിറോസ് അയൂബ്, കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത്

മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി മൻസൂർ, മർത്യാ മുൻസിപൽ കെ എം സി സി ജനറൽ സെക്രടറി അശ്കർ ചൂരി, സലാം ചേരങ്കൈ, സാബിത് പി സി നെല്ലിക്കട്ട, ഇർശാദ് നെല്ലിക്കട്ട, ജാഫർ കൊവ്വൽ, കെ കെ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

Keywords:  Dubai, News, Gulf, Blood donation, KMCC, DCC, Hakeem Kunnil, Giving blood to those who need it is the greatest thing in life and the greatest kindness to anyone: Hakeem Kunil.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia