ഒമാനില്‍ പെണ്‍കുട്ടി നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍
Jul 30, 2021, 10:51 IST
മസ്‌കത്: (www.kasargodvartha.com 30.07.2021) ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നീന്തല്‍ കുളത്തില്‍ പെണ്‍കുട്ടി മുങ്ങിമരിച്ച നിലയില്‍. വ്യാഴാഴ്ച സുവൈഖ് വിലായത്തിലെ അല്‍ ശുബൈഖി പ്രദേശത്താണ് അപകടം നടന്നത്.
സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. അതേസമയം നീന്തല്‍ കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.
Keywords: Muscat, News, Gulf, World, Top-Headlines, Girl, Death, Drown, Swimming, Girl drowns while swimming