city-gold-ad-for-blogger

ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി യു.എ.ഇയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

ദുബൈ: (www.kasargodvartha.com 16/10/2016) ജീവകാരുണ്യ മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് നില്‍ക്കുന്ന ജി സി സി കെ എം സി സി ചൗക്കി മേഖലാ കമ്മിറ്റി യു എ ഇ യില്‍ വിവിധ എമിറേട്‌സുകളിലെ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രവാസി സംഗമം സംഘടിപ്പിച്ചു. ദുബൈ ദേരയില്‍ നടന്ന സംഗമം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ടി നൂറുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഒമാനില്‍ നിന്നും മുഖ്യാതിഥിയായെത്തിയ ജി സി സി കെ എം സി സി ചൗക്കി മേഖലാ പ്രസിഡണ്ട് ഹനീഫ് ഒമാനിന് സ്വീകരണമൊരുക്കി. അദ്ദേഹത്തിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ ഉപഹാരം നല്‍കി. ജി സി സി കെ എം സി സി ചൗക്കി മേഖലാ വര്‍ക്കിംഗ് പ്രസിഡണ്ട് ഷുക്കൂര്‍ മുക്രി അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി നസീര്‍ ഐവ സ്വാഗതം പറഞ്ഞു.

ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട് സലീം ചേരങ്കൈ, സെക്രട്ടറി സിദ്ദീഖ് ചൗക്കി, റാസല്‍ഖൈമ കെ എം സി സി ജില്ലാ ട്രഷറര്‍ ഹമീദ്, അബുദാബി കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സലീം കടപ്പുറം, ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍, കുഞ്ഞാമു കീഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണത്തിന് ഹനീഫ് ഒമാന്‍ നന്ദി പറഞ്ഞു.

സഹീര്‍ അര്‍ജാല്‍, മജീദ് അര്‍ജാല്‍, ഹനീഫ് മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, ഖലീല്‍ ചൗക്കി, ജംഷി മൂപ്പ, നിസാം ചൗക്കി, തഹ്‌സീന്‍ അര്‍ജാല്‍, അസീബ് ഷംനാട്, ബീരാന്‍ ഐവ, ബഷീര്‍ പള്ളത്തില്‍, ഇഖ്ബാല്‍ മദ്രസ വളപ്പില്‍, അബ്ദുര്‍ റഹ് മാന്‍ മേത്ത, അബൂബക്കര്‍ മുക്രി, ഷുക്കൂര്‍ കല്ലങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ കമ്മിറ്റി യു.എ.ഇയില്‍ പ്രവാസി സംഗമം സംഘടിപ്പിച്ചു

Keywords:  Kasaragod, Dubai, Gulf, Committee, Chowki, UAE, GCC KMCC Chowki committee Pravasi meet conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia