ലഹരിമരുന്ന് കടത്താന്‍ ശ്രമം; ശാര്‍ജയില്‍ ഏഴംഗ സംഘം അറസ്റ്റില്‍
ശാര്‍ജ: (www.kasargodvartha.com 20.05.2021) ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഏഷ്യക്കാരായ ഏഴംഗ സംഘം ശാര്‍ജയില്‍ അറസ്റ്റില്‍. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായതെന്ന് ശാര്‍ജ പൊലീസ് ലഹരി വിരുദ്ധ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മാജിദ് അല്‍ അസ്സം വ്യക്തമാക്കി. പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടാനായത്.
115.27 കിലോഗ്രാം മയക്കുമരുന്നും 51,790 ലഹരി ഗുളികകളും ഇതിലൂടെ പിടിച്ചെടുത്തു. കടല്‍മാര്‍ഗം വിവിധ മേഖലകളിലേക്ക് ലഹരിമരുന്ന് എത്തിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ തീരദേ സേനയുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
Keywords: Sharjah, News, Gulf, World, Top-Headlines, Police, Crime, Drugs, Gang of 7 nabbed for trying to sell 115kg of drugs in Sharjah