തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ആസ്റ്റര്‍ മിംസില്‍ സൗജന്യ ചികിത്സ പാക്കേജ്: ഡോ. ആസാദ് മൂപ്പന്‍
May 7, 2020, 13:12 IST
കോഴിക്കോട്: (www.kasargodvartha.com 07.05.2020) കോവിഡ് സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സാ സൗകര്യമൊരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. തൊഴില്‍ നഷ്ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കില്‍ പരിശോധനാ സൗകര്യങ്ങളും ചികിത്സയുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രി സജ്ജമാക്കിയതായി ക്ലസ്റ്റര്‍ സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. വിവിധ തരത്തിലുള്ള അസുഖം ബാധിച്ചവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിചരണ ലഭിക്കും.
കൊറോണ പരിശോധന സൗകര്യമുള്ള കേരളത്തിലെ ഏക സ്വകാര്യ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നതിനാല്‍ ഔദ്യോഗിക തലത്തിലും, പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നു ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥനകളെ മാനിച്ചുമാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025767676, 9061282398, 8157885111 നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Kozhikode, Kerala, News, Free Treatment, COVID-19, Gulf, Free medical package for expats in Kozhikode Aster mims