city-gold-ad-for-blogger

ഫ്രറ്റേണിറ്റി സോക്കര്‍ 2013ന് വര്‍ണാഭമായ സമാപനം; തീരം ബലദ് ജേതാക്കള്‍

ജിദ്ദ: ഫ്രറ്റേണിറ്റി സോക്കര്‍ 2013ന് വര്‍ണാഭമായ സമാപനം. രണ്ട് മാസക്കാലമായി ജിദ്ദയില്‍ നടന്നുവരുന്ന ടൂര്‍ണമെന്റില്‍ തീരം ബലദ് ജേതാക്കളായി. ജിദ്ദ ഖാലിദ് ബിന്‍ വലീദ് പാര്‍ക്കിന് സമീപമുള്ള ഗ്രൗില്‍ നടന്ന മത്സരത്തില്‍ ഫിനിക്‌സ് സനാഇയ്യയെ 2-1ന് പരാജയപെടുത്തിയാണ് തീരം ബലദ് കിരീടമുയര്‍ത്തിയത്.

സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹ്മദ് കിദ്വായി വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. പ്രവാസ ജീവിതത്തിനിടയില്‍ കായിക ക്ഷമതയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തുന്ന പ്രയത്‌നങ്ങളേയും സാമൂഹിക ഇടപെടലുകളേയും അദ്ദേഹം പ്രശംസിച്ചു. പ്രശസ്ത ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞില റണ്ണേഴ്‌സ് ട്രോഫി നല്‍കി.

ഫ്രറ്റേണിറ്റി സോക്കര്‍ 2013ന് വര്‍ണാഭമായ സമാപനം; തീരം ബലദ് ജേതാക്കള്‍
ഫ്രറ്റേണിറ്റി സോക്കര്‍ 2013ലെ ജേതാക്കളായ തീരം ബലദ് ടീമിന് ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫായിസ് അഹ്മദ് കിദ്വായി ട്രോഫി സമ്മാനിക്കുന്നു.
റഷീദ് മാസ്റ്റര്‍ (ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജിദ്ദ), ആലിക്കോയ ചാലിയം, കരീം മണ്ണാര്‍ക്കാട് മത്സരം നിയന്ത്രിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരത്തിന് ബലദ് ഗോള്‍ കീപ്പര്‍ ഇസ്മാഈല്‍ അര്‍ഹനായി. മികച്ച സ്റ്റോപ്പര്‍ ബാക്കായി മുനീര്‍ (നന്മ കിലോപതിനാല്), മിഡ്ഫീല്‍ഡറായി മുജീബ് (ഫീനിക്‌സ് സനാഇയ്യ) എന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സിറ്റി സ്‌പോര്‍ട്ടിങ് ശറഫിയ്യയുടെ അസ്ഫര്‍ ആണ് ഏറ്റവും മികച്ച ഫോര്‍വേഡ്. ഫെയര്‍ പ്ലേ ട്രോഫിക്ക് സോക്കര്‍ ബവാദിയും തണല്‍ ബനൂ മാലിക്കും അര്‍ഹരായി. യങ് കേരളൈറ്റ്‌സ് റുവൈസും സില്‍വര്‍ സ്റ്റാര്‍ മക്ക റോഡും മികച്ച മാര്‍ച്ച്പാസ്റ്റിനുള്ള സമ്മാനം നേടി.

അബ്ദുല്‍ റഫീഖ് (മാനേജര്‍ കാനു), ടി.പി. ശുഹൈബ് (അല്‍ റയാന്‍), ടി. പി. അഹ്്്മദ് (എം.ഇ.എസ് ജിദ്ദ), ബഷീര്‍ അഹ്മദ് (ഇ.എഫ്.എസ്), മിര്‍ഗസ് നഫര്‍ അലി (ഐവ), ഇഫ്‌സുര്‍റഹ്്മാന്‍ (സിഫ് പ്രസിഡന്റ്), നാസര്‍ ശാന്തപുരം (സിഫ് ജനറല്‍ സെക്രട്ടറി), നിസാമുദ്ദീന്‍ പാപ്പറ്റ (മലബാര്‍ സ്‌പോര്‍ട്‌സ്), കെ.സി. മന്‍സൂര്‍ (അല്‍ഹുദ സ്‌പോര്‍ട്‌സ്), അഹ്്മദ് സഈദ് (ഹെന്‍കല്‍ അറേബ്യ), സാലിഹ് ബറാമി (ബി.ആര്‍.സി), അഷ്‌റഫ് മൊറയൂര്‍, ഇ. എം. അബ്ദുല്ല, ശൈഖ് അബ്ദുല്ല (തമിഴ്‌നാട്), മുദസിര്‍ (കര്‍ണാടക), മുഹ്തിഷാം ഹബീബ് (ഡല്‍ഹി), ഷംസുദ്ദീന്‍ മലപ്പുറം, കബീര്‍ കൊാേട്ടി (ഫ്രറ്റേണിറ്റി ഫോറം) എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

കുട്ടികളടക്കം വന്‍ജനാവലി ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു. സമാപന പരിപാടികളോടനുബന്ധിച്ച് നടത്തിയ വര്‍ണശബളമായ മാര്‍ച്ച്പാസ്റ്റ്, നാടന്‍ കലാരൂപങ്ങളായ ഒപ്പന, കോല്‍ക്കളി, ദഫ് മുട്ട് എന്നീവ കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. ബദറുദ്ദീന്‍ കോഴിക്കോട്, ഹസന്‍ മങ്കട, റാഫി ബീമാപള്ളി, ജസ്ഫര്‍ കണ്ണൂര്‍, സുലൈമാന്‍ താമരശ്ശേരി, മുജീബ് കുൂര്‍, ഹനീഫ കിഴിശ്ശേരി, അബ്ദുല്‍ഗനി, ഇഖ്ബാല്‍ മമ്പുറം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Keywords: Fraternity soccer 2013, Jeddah, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia