ചെന്നൈ സ്വദേശി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലെത്തി
Apr 17, 2013, 13:55 IST
ജിദ്ദ: അസുഖം ബാധിച്ചും ഇഖാമ പുതുക്കാതെയും ദുരിതത്തിലായ ചെന്നൈ സ്വദേശി കമാല്‍ബാഷയെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു.
31 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമീര്‍വിസയിലാണ് അദ്ദേഹം സൗദിയിലെത്തിയത്. സ്‌പോണ്‍സര്‍ഷിപ്പ് മാറാതെ പലയിടങ്ങളിലായി ജോലിചെയ്ത് വരികയായിരുന്നു. ഇഖാമ ഇടനിലക്കാര്‍ വഴി പുതുക്കുകയാണ് പതിവ്. എന്നാല്‍ എട്ടുമാസം മുമ്പ് ഇഖാമ അവധി തീര്‍ന്നപ്പോള്‍ പുതുക്കി നല്‍കാന്‍ തയ്യാറായില്ല. ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്വകാര്യ കാര്‍ഗോ കമ്പനി താമസ സ്ഥലത്ത് നിന്നു പുറത്താക്കുക കൂടി ചെയ്തതോടെ റിയാദിലുള്ള സുഹൃത്ത് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തമിഴ്‌നാട് ചാപ്റ്റര്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു.
ഫോറം പ്രവര്‍ത്തകര്‍ സഹായത്തിനെത്തുകയും താമസ സൗകര്യം ഒരുക്കുകയും ചികില്‍സ നല്‍കുകയും ചെയ്തു. ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കുകയായിരുന്നു. ഫോറം പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്ന് എക്‌സിറ്റ് ലഭിക്കുകയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
Keywords: Kamal Basha, IFF, Help, Reached, Home, Jeddah, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കമാല്‍ബാഷയെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ യാത്രയാക്കുന്നു |