മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ ഫ്രറ്റെനിറ്റി ഫോറം സെമിനാര്‍
Jan 24, 2013, 19:24 IST
ദമ്മാം: ഇന്ത്യാ മഹാരാജ്യത്തിന്റെ റിപബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റെനിറ്റി ഫോറം ദമ്മാം മേഖല കമ്മിറ്റി 'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിക്ക് ദമ്മാം സഫാ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
അബ്ദുല്‍ ലത്തീഫ് കരുനാഗപള്ളി വിഷയം അവതരിപ്പിക്കും. അബ്ദുല്‍ അലി കളത്തിങ്ങള്‍ മോഡറേറ്റര്‍ ആയിരിക്കും. പ്രവിശ്യയിലെ പ്രമുഖ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സെമിനാറില്‍ സംബധിക്കുമെന്ന് ഭാരവാഹികളായ നസ്രുദ്ദീന്‍ കൊല്ലം, നജീബ് പെരിന്തല്‍ മണ്ണ, തൗഫീക് കണ്ണൂര്‍ അറിയിച്ചു.
Keywords: IFF, Republic day, Seminar, Dammam, Gulf, Malayalam news, Fraternity forum seminar conducts