Accidental Death | ദുബൈയിൽ കാറോടിച്ച് ഓഫീസിലേക്ക് പോകുന്നതിനിടെ അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
Feb 23, 2024, 22:41 IST
ദുബൈ: (KasargodVartha) മംഗ്ളുറു സ്വദേശിനിയായ യുവതി വാഹനാപകടത്തിൽ മരിച്ചു. മംഗ്ളുറു താലൂക് പഞ്ചായത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് - വിട്ടൽ കുളാൽ ദമ്പതികളുടെ ഏക മകൾ വിദിഷ (28) ആണ് മരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്. എന്നാൽ, വ്യാഴാഴ്ച സമയം വൈകിയതിനാൽ സ്വന്തം കാർ ഓടിച്ച് പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു.
ദുബൈയിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ വിദിഷ ആറ് മാസം മുമ്പാണ് പുതിയ കാർ വാങ്ങിയത്. മംഗ്ളുറു സഹ്യാദ്രി കോളജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ വിദിഷ ഒരു വർഷത്തോളം ബെംഗ്ളൂറിലെ കംപനിയിൽ ജോലി ചെയ്ത ശേഷം ദുബൈയിലേക്ക് വരികയായിരുന്നു.