city-gold-ad-for-blogger

പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം; ഒമാനില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കത്: (www.kasargodvartha.com 05.07.2021) പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. വ്യാജ പിസിആര്‍ പരിശോധനാ സെര്‍ടിഫികെറ്റുകള്‍ ഉണ്ടാക്കിയ പ്രവാസികളെ മസ്‌കത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച് പിടികൂടിയതായാണ് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചത്. 

ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തിലാണ് കൃത്രിമം കാണിച്ചത്. വ്യാജ പിസിആര്‍ പരിശോധനാ സെര്‍ടിഫികെറ്റുകള്‍ ഒരു ട്രാവല്‍ ഏജെന്‍സി മുഖേനെയാണ് ഉണ്ടാക്കിയതെന്നും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ അറിയിച്ചു. 

പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം; ഒമാനില്‍ 2 പ്രവാസികള്‍ അറസ്റ്റില്‍

Keywords: Muscat, News, Gulf, World, Top-Headlines, Arrest, Test, Police, PCR test, Foreigners, Foreigners with fake PCR tests arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia