city-gold-ad-for-blogger

Six Arrested | സഊദിയില്‍ വിദേശിയുടെ വാഹനം കൊള്ളയടിച്ച കേസ്; 6 പേര്‍ അറസ്റ്റില്‍

ജിദ്ദ: (www.kasargodvartha.com) സഊദി അറേബ്യയില്‍ വിദേശിയുടെ വാഹനം കൊള്ളയടിച്ച കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വദേശി പൗരനും നാല് വിദേശികളുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്കു നുഴഞ്ഞു കയറിയ ഒരു യെമന്‍ പൗരനും അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

250,000 റിയാല്‍ വിലമതിക്കുന്ന ചരക്കുകള്‍ അടങ്ങിയ വാഹനം ഓടിക്കുന്നതിനിടെ പ്രതികള്‍ വിദേശിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വാഹനവും അതിലെ സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ പൊലീസ് പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷ്ടിച്ച വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.

Six Arrested | സഊദിയില്‍ വിദേശിയുടെ വാഹനം കൊള്ളയടിച്ച കേസ്; 6 പേര്‍ അറസ്റ്റില്‍

Keywords: Jeddah, news, Gulf, World, Top-Headlines, Crime, case, arrest, Police, Vehicle, Foreigner's vehicle hijacked; 6 arrested in Saudi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia