Hayya Card | എല്ലാ കണ്ണുകളും ഖത്വറിലേക്ക്; ഹയ്യ കാർഡ് പെർമിറ്റ് സ്വന്തമാക്കാൻ തിരക്ക് കൂട്ടി ഫുട്ബോൾ ആരാധകർ; ലഭിച്ചതിന്റെ ആവേശത്തിൽ അനിൽ കുമാർ
Oct 16, 2022, 13:32 IST
ദോഹ: (www.kasargodvartha.com) നവംബർ അടുക്കുംതോറും എല്ലാ കണ്ണുകളും ഖത്വറിലേക്കാണ്. ലോകമെബാടുമുള്ള ഫുട്ബോൾ ആരാധകർ ഫിഫ ലോകകപിന്റെ തുടക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇത് ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ലോകകപിന് ആതിഥേയത്വം വഹിക്കുമ്പോൾ അതിന്റെ ആവേശം പ്രവാസികളിലും പ്രകടമാണ്. ഖത്വറിലെ വിവിധ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന ലുസൈൽ സ്റ്റേഡിയം, അൽ ബൈത്, അൽ ജനൂബ്, അഹ്മദ് ബിൻ അലി, ഖലീഫ ഇന്റർനാഷണൽ, എജ്യുകേഷൻ സിറ്റി, സ്റ്റേഡിയം 974, അൽ തുമാമ സ്റ്റേഡിയം എന്നിവ ഈ വർഷത്തെ ലോകകപിന് ഔദ്യോഗികമായി ആതിഥേയത്വം വഹിക്കും.
അതേസമയം തന്നെ ഫിഫ ലോകകപിന് ടികറ്റെടുത്തവര്ക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനമനുവദിക്കുന്നതിന് നിര്‍ബന്ധമായ ഹയ്യ കാർഡിന്റെ പെർമിറ്റ് സ്വന്തമാക്കാനും ആളുകൾ തിരക്ക് കൂട്ടുന്ന കാഴ്ചയാണ് കാണുന്നത്. ഹയ്യ കാര്‍ഡാണ് ഖത്വര്‍ ലോകകപ് ഫുട്ബോളിന്റെ ഐശ്വര്യം. ഈ കാര്‍ഡ് കൈയിലുണ്ടെങ്കില്‍ കാര്യങ്ങളെല്ലാം എളുപ്പമാകും. കാസർകോട്ട് നിന്നടക്കം കാൽപന്ത് പ്രേമികൾ ഖത്വറിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ഈ വർഷത്തെ ലോകകപിന്റെ ഭാഗമാകാൻ, പ്രാദേശിക, അന്തർദേശീയ ആരാധകർക്ക് ഹയ്യ കാർഡ് പെർമിറ്റ് പ്രധാനമാണ്.
കാസർകോട് അരമന ആശുപത്രി അഡ്മിനിട്രേറ്ററും ബേഡകം സ്വദേശിയുമായ അനിൽ കുമാറും ഹയ്യ കാർഡ് പെർമിറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റിൽ നേരിട്ട് പങ്കെടുക്കാനാവുന്നത് വലിയ സന്തോഷം പകരുന്നതായി അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു. അനിൽ കുമാർ നേരത്തെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു. ഇത്തവണ ഫുട്ബോൾ മത്സരം കാണാൻ വീണ്ടുമൊരിക്കൽ കൂടി അറേബ്യൻ മണലാരണ്യത്തിലേക്ക് പറക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം.
ഫാൻ ഐഡി എന്നറിയപ്പെടുന്ന ഡിജിറ്റൽ ഹയ്യ കാർഡ്, ഖത്വർ ഗവൺമെന്റ് നൽകുന്ന ഒരു രേഖയാണ്. ഹയ്യ ആപ് വഴി അംഗീകാരം ലഭിച്ച ഉടൻ തന്നെ കാർഡ് ലഭ്യമാകും. ഫിഫ ലോകകപിനായി ഖത്വറിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് സാധുവായ ഹയ്യ കാർഡ് പെർമിറ്റ് ഉള്ളിടത്തോളം കാലം വിസ ആവശ്യമില്ല. നവംബർ ഒന്ന് മുതൽ ഖത്വറിലേക്കുള്ള സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രവേശനം ഡിസംബർ 23 മുതൽ പുനരാരംഭിക്കും. ഈ സമയത്ത് ഹയ്യ കാർഡ് ഈ രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റായി പ്രവർത്തിക്കും.
ഹയ്യ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് വിസ സൗജന്യമായി അനുവദിക്കാൻ സഊദി അറേബ്യ മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഹയ്യ കാർഡുള്ളവർക്ക് മത്സര ടികറ്റില്ലാത്ത മൂന്ന് പേരെക്കൂടി അതിഥികളായി ഖത്വറിലേക്ക് ഒപ്പം കൂട്ടാം. ഹയ്യ പോർടലിൽനിന്ന് അതിഥികൾക്കുള്ള വൗചർ കോഡുകൾ ലഭിക്കും. ഹയ്യ കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്: https://hayya(dot)qatar2022(dot)qa. ഹയ്യ കാർഡ് ആപ്ലികേഷനുകൾ ‘ഹയ്യ ടു ഖത്വർ 2022’ മൊബൈൽ ആപ് വഴിയും നൽകാം.
Keywords: Doha, Gulf, News, Qatar, Football, Footballer, Football fans rushed to get Hayya Card.